ആശാരിപ്പണിക്കെത്തിയ വീട്ടിൽ നിന്ന് യുവതിയുടെ നമ്പർ കൈവശപ്പെടുത്തി, സൗഹൃദത്തിനിടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി

Published : Apr 24, 2024, 06:20 AM ISTUpdated : Apr 24, 2024, 07:05 AM IST
ആശാരിപ്പണിക്കെത്തിയ വീട്ടിൽ നിന്ന് യുവതിയുടെ നമ്പർ കൈവശപ്പെടുത്തി, സൗഹൃദത്തിനിടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി

Synopsis

യുവതിയിൽ നിന്നും പലപ്പോഴായി ഒരുലക്ഷത്തി പതിനയ്യായിരം രൂപയാണ് ഇയാൾ വാങ്ങിയത്. ഈ പണം തിരികെ ചോദിച്ചപ്പോഴായിരുന്നു അശ്ലീല ദൃശ്യങ്ങൾ വെച്ചുള്ള ഭീഷണിപ്പെടുത്തൽ.

വിതുര: തിരുവനന്തപുരത്ത് യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. വിതുര സ്വദേശി ദിനേശനാണ് വർക്കല അയിരൂർ പോലീസിന്റെ പിടിയിലായത്. സൗഹൃദം നടിച്ച് അശ്ലീല വീഡിയോക‌ൾ ഫോണിൽ റെക്കോർഡ് ചെയ്ത ശേഷം പിന്നീട് പണം വാങ്ങുകയും, അത് തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

വര്‍ക്കല സ്വദേശിനിയായ യുവതിയുടെ വീട്ടില്‍ ആശാരിപ്പണിക്ക് എത്തിയതായിരുന്നു പ്രതി ദിനേശന്‍. ഇതിനിടെ യുവതിയുടെ ഫോണ്‍ നമ്പര്‍ തന്ത്രപൂര്‍വം കൈവശപ്പെടുത്തി. ഫോണിലൂടെ യുവതിയുമായുള്ള സൗഹൃദം ദൃഢപ്പെടുത്തി. സൗഹൃദം വളര്‍ന്നതോടെ വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. യുവതിയിൽ നിന്നും പലപ്പോഴായി ഒരുലക്ഷത്തി പതിനയ്യായിരം രൂപയും ഇയാൾ കൈക്കലാക്കി. 

പിന്നീട് യുവതി പണം തിരികെ ആവശ്യപ്പെട്ടതോടെ പല രീതിയിൽ ഭീഷണിപ്പെടുത്തി. തുടർന്ന് യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി വീണ്ടും പണം തിരികെ ആവശ്യപ്പെട്ടതോടെ നഗ്ന ദൃശ്യങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് വഴി ഇയാൾ അയക്കുകയായിരുന്നു. യുവതി വിതുര പോലീസിൽ നൽകിയ പരാതിയിലാണ് പ്രതി അറസ്റ്റിലായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി