അഖില നന്ദകുമാറിനെതിരായ കേസ്: സെൽഭരണമല്ല നടക്കുന്നതെന്ന് ഗോവിന്ദൻ മാസ്റ്റർ മനസിലാക്കണം; ബെന്നി ബെഹനാൻ എം.പി

Published : Jun 11, 2023, 03:12 PM ISTUpdated : Jun 11, 2023, 03:16 PM IST
അഖില നന്ദകുമാറിനെതിരായ കേസ്: സെൽഭരണമല്ല നടക്കുന്നതെന്ന് ഗോവിന്ദൻ മാസ്റ്റർ മനസിലാക്കണം; ബെന്നി ബെഹനാൻ എം.പി

Synopsis

ധിക്കാരപരമായ നിലപാടുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ പല്ലും നഖവും ഉപയോഗിച്ച് നേരിടും. പൊലീസ് രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് കാണിക്കുന്നതെന്നും ബെന്നി ബെഹ്നാൻ പറഞ്ഞു. 

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കേസിൽ പ്രതികരണവുമായി ബെന്നി ബെഹ്നാൻ എം.പി. കേരളത്തിൽ സെൽഭരണമല്ല നടക്കുന്നതെന്ന് ഗോവിന്ദൻ മാസ്റ്റർ മനസിലാക്കണം. ധിക്കാരപരമായ നിലപാടുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ പല്ലും നഖവും ഉപയോഗിച്ച് നേരിടും. പൊലീസ് രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് കാണിക്കുന്നതെന്നും ബെന്നി ബെഹനാൻ പറഞ്ഞു. 

'കേസ് അടിയന്തരമായി പിൻവലിക്കണം', ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർക്കെതിരായ നടപടിയെ അപലപിച്ച് സതീശൻ

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിയെ തുടർന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ​ഗൂഢാലോചന നടത്തിയെന്നാണ് പരാതി. എന്നാൽ, വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ കെ എസ് യു നേതാവിന്റെ ബൈറ്റെടുക്കുക മാത്രമാണ് അഖില നന്ദകുമാർ ചെയ്തത്. ആർഷോക്കെതിരെ രാഷ്ട്രീയ ആരോപണമെന്നും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. എന്നിട്ടും കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചത്. അഖിലക്കെതിരെ കേസെടുത്തതിനെതിരെ വ്യാപകമായ വിമർശനമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്. 

'ഗോവിന്ദൻമാഷിന്‍റെ ശൈലി സംഘപരിവാറിനോട് ചേർന്നു നിൽക്കുന്നത്,പരീക്ഷാതട്ടിപ്പുകാരെ തരംതാണ് ന്യായീകരിക്കുന്നു '

PREV
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'