
കാസര്‍കോഡ്: പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. ഇഫ്തികാര്‍ അഹമ്മദിനെതിരെയാണ് കേസ്. സര്‍വ്വകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര സെല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സ്ത്രീത്വത്തെ അപമാനിച്ചതിനെ ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തി കേസെടുത്തത്.
ആഭ്യന്തര പരാതി പരിഹാര സെല്ലിന്‍റെ അന്വേഷണത്തെ തുടര്‍ന്ന് നിലവില്‍ സസ്പെന്‍ഷനിലാണ് ഡോ. ഇഫ്തികാര്‍ അഹമ്മദ്. പരീക്ഷക്കിടെ തലകറങ്ങി വീണ വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പ്രധാന പരാതി. ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്‍ ലൈംഗിക ചുവയുള്ള സംഭാഷണം നടത്താറുണ്ടെന്നും അശ്ലീലം പറയാറുണ്ടെന്നും ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥികള്‍ നവംബര്‍ 14 ന് നല‍്കിയ പരാതിയില്‍ പറയുന്നു. പൊലീസ് അധ്യാപകനെ വിശദമായി ചോദ്യം ചെയ്യും. അതിന് ശേഷമാവും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
വിദ്യാര്‍ഥികളുടെ ലൈംഗികാതിക്രമ പരാതി; അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇഫ്തികാര്‍ അഹമ്മദിന് സസ്പെൻഷൻ