അനുമതി ഇല്ലാതെ കൊവിഡ് പരിശോധന; കോട്ടയത്തെ സ്വകാര്യ ലാബിനെതിരെ കേസ്

By Web TeamFirst Published Dec 31, 2020, 5:21 PM IST
Highlights

ശബരിമല ദർശനത്തിനെത്തിയ 119 പേരുടെ കൈയ്യിൽ നിന്ന് ആർടിപിസിആർ പരിശോധന നടത്താനെന്ന പേരിൽ 2100 രൂപ വീതം ലാബ് ജീവനക്കാർ വാങ്ങി.

കോട്ടയം: പന്തളം നിലയ്ക്കലിൽ അനുമതി ഇല്ലാതെ കൊവിഡ് പരിശോധന നടത്തിയ സ്വകാര്യ ലാബിനെതിരെ കേസെടുത്തു. കോട്ടയം ഡയനോവ ലാബിനെതിരെയാണ് കേസ്.

ശബരിമല ദർശനത്തിനെത്തിയ 119 പേരുടെ കൈയ്യിൽ നിന്ന് ആർടിപിസിആർ പരിശോധന നടത്താനെന്ന പേരിൽ 2100 രൂപ വീതം ലാബ് ജീവനക്കാർ വാങ്ങി. ലാബ് ജീവനക്കാരായ മൂന്ന് പേരെ നിലയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. നിലയ്ക്കലിൽ ആർക്കും ആർടിപിസിആർ പരിശോധന നടത്താൻ അനുമതി ഉണ്ടായിരുന്നില്ല. 

click me!