ആലുവയില്‍ ഗര്‍ഭിണിക്ക് ഭര്‍തൃവീട്ടില്‍ മര്‍ദ്ദനം; ഭര്‍ത്താവും അമ്മയും ഉള്‍പ്പടെ നാലുപേര്‍ക്ക് എതിരെ കേസ്

Published : Jul 01, 2021, 09:53 AM ISTUpdated : Jul 01, 2021, 10:04 AM IST
ആലുവയില്‍ ഗര്‍ഭിണിക്ക് ഭര്‍തൃവീട്ടില്‍ മര്‍ദ്ദനം; ഭര്‍ത്താവും അമ്മയും ഉള്‍പ്പടെ നാലുപേര്‍ക്ക് എതിരെ കേസ്

Synopsis

ആലുവ തുരുത്ത് സ്വദേശിയായ സലിമിന്‍റെ മകൾ നഹ്‍ലത്തിന്‍റെയും പറവൂർ മന്നം സ്വദേശി ജൗഹറിന്‍റെയും വിവാഹം കഴിഞ്ഞ നവംബറിലാണ് നടന്നത്. പത്തു ലക്ഷം രൂപയാണ് സ്ത്രീധനമായി നൽകിയത്. 

ആലുവ: ആലങ്ങാട് ഭർതൃവീട്ടിൽ ഗർഭിണിയായ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ക്ക് എതിരെ കേസെടുത്തു. ഭർത്താവ് ജൗഹർ, ജൗഹറിന്റെ അമ്മ സുബൈദ രണ്ട് സുഹൃത്തുക്കൾ എന്നിവർക്ക് എതിരെയാണ് കേസ്. ഗാർഹിക പീഡനം, മർദ്ദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ഇവരെ അറസ്റ്റ് ചെയ്യുമെന്ന് ആലങ്ങാട് സിഐ അറിയിച്ചു. ഭർത്താവ് ജൗഹറിന്റെ മർദനത്തിൽ പരുക്കേറ്റ നഹ്‍ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

ആലുവ തുരുത്ത് സ്വദേശിയായ സലിമിന്‍റെ മകൾ നഹ്‍ലത്തിന്‍റെയും പറവൂർ മന്നം സ്വദേശി ജൗഹറിന്‍റെയും വിവാഹം കഴിഞ്ഞ നവംബറിലാണ് നടന്നത്. പത്തു ലക്ഷം രൂപയാണ് സ്ത്രീധനമായി നൽകിയത്. വിവാഹം കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞപ്പോൾ തന്നെ കൂടുതൽ പണം ആവശ്യപ്പെട്ട് പീഡനം തുടങ്ങിയെന്നാണ് നഹ്‍ലത്തും ബന്ധുക്കളും പറയുന്നത്. സ്ത്രീധനമായി നൽകിയ തുക ഉൾപ്പടെ മുടക്കി വാങ്ങിയ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. കടംവീട്ടാൻ വീട് വിൽക്കുകയാണെന്നും കരാർ എഴുതാനായി എത്തണമെന്നും ഇന്നലെ ജൗഹർ നഹ്‍ലത്തിന്‍റെ പിതാവ് സലിമിനെ അറിയിച്ചു. 

ഇതനുസരിച്ച് എത്തിയ സലിമിനെ ഒഴിവാക്കി പുറത്തു പോയ ജൗഹറും മാതാവും സുഹൃത്തുക്കൾക്കൊപ്പം ഉച്ചക്ക് ശേഷം തിരികെ എത്തി. കരാറെഴിതിയെന്നും മടങ്ങിപ്പോകാനും സലിമിനോട് പറഞ്ഞു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് നഹ്‍ലത്തിനും പിതാവിനും മർദ്ദനമേറ്റത്. സംഭവം സംബന്ധിച്ച് യുവതിയുടെ പരാതിയിൽ ഭർത്താവ് ജൗഹറിനും മാതാവിനുമെതിരെ ആലങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്ര വിവരാവകാശ കമ്മീഷണറായി പി ആർ രമേശ്, പദവിയിലെത്തുന്ന ആദ്യ മലയാളി
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാനുള്ള സംവിധാനങ്ങൾ എന്തൊക്കെ? അറിയേണ്ടതെല്ലാം