ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ചു സംഭവം; അനധികൃതമായി വൈദ്യുത വേലി സ്ഥാപിച്ച സ്ഥലമുടമയ്ക്ക് എതിരെ കേസ്

Published : Feb 15, 2023, 08:56 PM IST
ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ചു സംഭവം; അനധികൃതമായി വൈദ്യുത വേലി സ്ഥാപിച്ച സ്ഥലമുടമയ്ക്ക് എതിരെ കേസ്

Synopsis

സംഭവത്തിൽ സ്ഥലം ഉടമ പയ്യമ്പള്ളി സ്വദേശി ജോബിക്കെതിരെ മാനന്തവാടി പോലീസ് കേസെടുത്തു.

വയനാട്: പയ്യമ്പള്ളി ചെറൂരിൽ കൃഷിയിടത്തിൽ ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്ഥലം ഉടമ പയ്യമ്പള്ളി സ്വദേശി ജോബിക്കെതിരെ മാനന്തവാടി പോലീസ് കേസെടുത്തു. വന്യമൃഗങ്ങളെ തടയാൻ കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റാണ് കുളിയൻ മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ  ഇക്കാര്യം വ്യക്തമായതോടെയാണ് പൊലീസ് മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. 

PREV
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ