മുജാഹിദ് വിദ്യാർത്ഥി നേതാവിനെതിരായ കേസ്; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്, കേസ് പിൻവലിക്കണമെന്ന് പി കെ ഫിറോസ്

Published : Sep 07, 2026, 07:38 AM IST
PK Firoz

Synopsis

കേസ് പിൻവലിക്കണമെന്ന് പി കെ ഫിറോസ് എംഎല്‍എ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷം പോലെ അനാവശ്യ കേസ് എടുക്കാൻ അനുവദിക്കില്ലെന്നും അതിന് കൂടെയാണ് മുസ്ലിം ലീഗ് അധികാരത്തിൽ ഇരിക്കുന്നതെന്നും പികെ ഫിറോസ് പറഞ്ഞു.

കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ പങ്കെടുത്ത മുജാഹിദ് വിദ്യാർത്ഥി നേതാവ് അബ്ദുള്ള ബാസിലിനെതിരെ കേസ് എടുത്തതിൽ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്. കേസ് പിൻവലിക്കണമെന്ന് പി കെ ഫിറോസ് എംഎല്‍എ ആവശ്യപ്പെട്ടു.

കഴിഞ്ഞ 10 വർഷം പോലെ അനാവശ്യ കേസ് എടുക്കാൻ അനുവദിക്കില്ലെന്നും അതിന് കൂടെയാണ് മുസ്ലിം ലീഗ് അധികാരത്തിൽ ഇരിക്കുന്നതെന്നും പികെ ഫിറോസ് പറഞ്ഞു. കേസ് പിൻവലിക്കാൻ ആഭ്യന്തര മന്ത്രിയെ വിളിച്ച് നേരിട്ട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വർഗീയത പറയുന്നവരെ ഒരിക്കലും പിന്തുണക്കില്ല, പക്ഷെ വർഗീയത പറയുന്നവരുടെ യാഥാർഥ്യം പറഞ്ഞവർക്കെതിരെ കേസ് എടുക്കാൻ മുസ്ലിം ലീഗ് അനുവദിക്കില്ലെന്നും പി കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു. പി കെ ഫിറോസിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് റിജിൽ ചന്ദ്രൻ മാക്കുറ്റിയും രംഗത്തെത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പൊലീസ്
Malayalam News Live: അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പൊലീസ്