രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈം​ഗികാതിക്രമ കേസ്; രണ്ടാം പ്രതി ജോബിയുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്

Published : Jan 03, 2026, 06:37 AM IST
rahul mankoottathil case

Synopsis

രാഹുലിന്റെ നിര്‍ദേശപ്രകാരം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നാണ് പരാതിക്കാരിയുടെ മൊഴി.

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്താണ് പത്തനംതിട്ട കോന്നി സ്വദേശി ജോബി ജോസഫ്. രാഹുലിന്റെ നിര്‍ദേശപ്രകാരം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇതേ കേസിൽ ഒന്നാംപ്രതി രാഹുലിൻ്റ ജാമ്യം കോടതി നേരത്തെ തള്ളിയതാണെന്നും ഈ സാഹചര്യത്തിൽ ജോബിക്ക് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം. ഗുളികയെ കുറിച്ച് മറ്റൊന്നും അറിയില്ലെന്നും നിരപരാധിയാണെന്നുമാണ് പ്രതിഭാഗം വാദം. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് ഉത്തരവ് പറയുക. രാഹുൽ മാങ്കൂട്ടത്തിൽ പീഡിപ്പിച്ച്, നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയെന്നാണ് കേസ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

​ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും; നടപടി യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ
ഓവര്‍ടേക്കിനെ ചൊല്ലി തര്‍ക്കം; നടുറോഡിൽ കെഎസ്ആര്‍ടിസി തടഞ്ഞ് കയ്യേറ്റം, ഡ്രൈവറെയും കണ്ടക്ടറെയും ക്രൂരമായി മര്‍ദിച്ചു