വെള്ളാപ്പള്ളിക്ക് തിരിച്ചടി; മാവേലിക്കര യൂണിയൻ ഭരണ സമിതിയിൽ സുഭാഷ് വാസു തുടരും

By Web TeamFirst Published Jan 31, 2020, 4:56 PM IST
Highlights

സുഭാഷ് വാസുവിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി ഇനിയും ഒന്നര വർഷം ഉള്ളതിനാൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം നിലനിൽക്കില്ലെന്ന് കോടതി

ആലപ്പുഴ: മാവേലിക്കര യൂണിയൻ പിരിച്ച് വിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൻ കീഴിലാക്കിയ വെള്ളാപ്പള്ളി നടേശന് കോടതിയിൽ തിരിച്ചടി. ഭരണസമിതി പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് സുഭാഷ് വാസു നൽകിയ ഹർജി കൊല്ലം സബ് കോടതി അംഗീകരിച്ചു. സുഭാഷ് വാസുവിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി ഇനിയും ഒന്നര വർഷം ഉള്ളതിനാൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം നിലനിൽക്കില്ലെന്നാണ് കോടതി ഉത്തരവ് . 

തുടര്‍ന്ന് വായിക്കാം: ശാശ്വതീകാനന്ദയുടെ മരണം: നിര്‍ണായക തെളിവുകള്‍ പുറത്തു വിടുമെന്ന് സുഭാഷ് വാസു...

കഴിഞ്ഞ ഡിസംബർ 26നാണ് സുഭാഷ് വാസുവിനെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ പുറത്താക്കി യൂണിയൻ ഭരണം അഡ്മിനിസ്ട്രേറ്റർക്ക് വെള്ളാപ്പള്ളി നടേശൻ കൈമാറിയത്. 28 ന് അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു. കോടതി ഉത്തരവ് അനുസരിച്ച് സുഭാഷ് വാസുവിന്‍റെ  നേതൃത്വത്തിൽ ഉള്ള  ഭരണസമിതിക്ക്  തുടരാം. 

തുടര്‍ന്ന് വായിക്കാം: 

 

click me!