
കൊച്ചി: മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ മരിച്ച കുട്ടിയുടെ പിതാവിന്‍റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയിൽ. എറണാകുളം പുത്തൻകുരിശ് പൊലീസ് ആണ് ചോദ്യം ചെയ്യുന്നത്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിന് നൽകിയ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
കൊലപാതകത്തിന് അമ്മക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനു പുറമേയാണ് കുട്ടിയുടെ പിതാവിന്‍റെ വീട് ഉൾപ്പെടുന്ന പുത്തൻ കുരിശിൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്യുന്നത് ആലോചിക്കുന്നത്. കുട്ടിയുടെ ശരീരത്തിലെ ചില പാടുകള്‍ കണ്ടെത്തിയടക്കമുള്ള കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ പൊലീസിന് നൽകിയ വിവരം. ഇതുസംബന്ധിച്ച് പുത്തൻകുരിശ് പൊലീസ് അന്വേഷണം നടത്തും. ചോദ്യ ചെയ്യലിലടക്കം കൂടുതൽ വിവരങ്ങള്‍ ലഭ്യമായശേഷമായിരിക്കും കേസെടുക്കുക. ഉടൻ തന്നെ പുത്തൻകുരിശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam