വിമാനത്തില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസ്; യാത്രക്കാരൻ ഹാജരാകണമെന്ന് പൊലീസ്

Published : Oct 12, 2023, 07:35 AM IST
വിമാനത്തില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസ്; യാത്രക്കാരൻ ഹാജരാകണമെന്ന് പൊലീസ്

Synopsis

നടിയുടെ മൊഴി പ്രകാരം ആന്‍റോ എന്ന യാത്രക്കാരനോട് ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്തപ്പോള്‍ അടുത്തിരുന്ന യാത്രക്കാരൻ മദ്യലഹരിയിൽ മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. 

കൊച്ചി: വിമാനത്തില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നെടുമ്പാശ്ശേരി പൊലീസിന്‍റെ അന്വേഷണം തുടരുന്നു. നടിയുടെ മൊഴി പ്രകാരം ആന്‍റോ എന്ന യാത്രക്കാരനോട് ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്തപ്പോള്‍ അടുത്തിരുന്ന യാത്രക്കാരൻ മദ്യലഹരിയിൽ മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. 

ഒന്നിന് പുറകെ മറ്റൊന്ന്, കഷ്ടകാലങ്ങൾക്ക് അവസാനമില്ലാതെ 'സാന്ത്വനം' വീട്- റിവ്യു

വിമാനത്തിൽ പരാതി നൽകിയെങ്കിലും സീറ്റ് മാറ്റി നൽകി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെന്നും എയർപോർട്ടിൽ എത്തിയ ശേഷം പൊലീസിന് പരാതി നൽകാൻ നിർദ്ദേശിച്ചുവെന്നും നടി സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്.സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനുശേഷമെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. 

വിമാനയാത്രക്കിടെ മദ്യലഹരിയില്‍ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന് യുവനടി

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്