
മഞ്ചേരി: ബന്ധുവായ16കാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് ഇരുപത്തിയൊന്നര വര്‍ഷം കഠിനതടവും 1,20,000 രൂപ പിഴയും വിധിച്ച് കോടതി. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി (രണ്ട്) ആണ് ശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ പിതൃപിതാവായ 73കാരനെയാണ് ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം വീതം അധിക തടവനുഭവിക്കണമെന്നും ശിക്ഷാവിധിയിൽ പറയുന്നു.
2022 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിരുന്നു കേസിന്നാസ്പദമായ സംഭവമുണ്ടായത്. പിതാവിന്റെ തറവാട് വീട്ടിലേക്ക് വിരുന്നുപോയ സമയത്ത് പ്രതി ബലാത്സംഗം ചെയ്യുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടറായിരുന്ന കെഎന്‍ മനോജാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി അസി സൂപ്രണ്ടായിരുന്ന വിജയ് ഭരത് റെഡ്ഡിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അഡ്വ എഎന്‍ മനോജ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി. ശിക്ഷ വിധിച്ചതോടെ പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
ചികിത്സാപിഴവ് പരാതികൾ, നഴ്സിംഗ് പ്രവേശന പ്രതിസന്ധി; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ഇന്ന്
https://www.youtube.com/watch?v=Ko18SgceYX8