അഞ്ച് ദിവസമായി മെട്രോ പില്ലറിനുള്ളിൽ കുടുങ്ങി പൂച്ച; താഴേക്ക് ഇറക്കാനുള്ള ഫയർഫോഴ്‌സിന്റെ ശ്രമത്തിനിടെ താഴേക്ക് ചാടി, കാലിന് പരിക്ക്

Published : Oct 14, 2025, 06:37 PM IST
cat rescue

Synopsis

അഞ്ച് ദിവസം മുമ്പാണ് പൂച്ച തൂണിന് മുകളിൽ കുടുങ്ങിയത്. പൂച്ചയെ താഴേക്ക് ഇറക്കാനുള്ള ഫയർഫോഴ്സിന്റെ മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ഒടുവിൽ പൂച്ച താഴേക്ക് ചാടുകയായിരുന്നു.

കൊച്ചി: ആലുവയിൽ മെട്രോ പില്ലറിന്റെ മുകളിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു. പൂച്ചയെ താഴേക്ക് ഇറക്കാനുള്ള ഫയർഫോഴ്സിന്റെ മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ഒടുവിൽ പൂച്ച താഴേക്ക് ചാടുകയായിരുന്നു. അഞ്ച് ദിവസം മുമ്പാണ് പൂച്ച തൂണിന് മുകളിൽ കുടുങ്ങിയത്. മെട്രോ പില്ലറിന്റെ മുകളിൽ പൂച്ചയെ കണ്ട പ്രദേശവാസികളാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. ക്രെയിൻ കൊണ്ടുവന്നായിരുന്നു ഫയർഫോഴ്സിന്റെ രക്ഷാപ്രവർത്തനം.

ആലുവ മെട്രോ സ്റ്റേഷന് സമീപം 29–ാം നമ്പർ പില്ലറിന്റെ മുകളിൽ പൂച്ചയെ കണ്ട നാട്ടുകാർ ആദ്യ ദിവസങ്ങളിൽ ഭക്ഷണം നൽക്കാൻ ശ്രമിച്ചിരുന്നു. പില്ലറിന്റെ ഉയരത്തിൽ ഭക്ഷണമെത്തിക്കുന്നത് പരാജയപ്പെട്ടതോടെ ആദ്യം അനിമൽ റെസ്ക്യൂ ടീമിനെയാണ് പ്രദേശവാസികൾ വിവരം അറിയിച്ചത്. അവർ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ അഗ്നിരക്ഷാസേന രംഗത്തെത്തുകയായിരുന്നു. തുടർന്ന് ക്രെയിൻ എത്തിച്ച് പൂച്ചയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തുമ്പോഴാണ് പൂച്ച താഴേക്ക് ചാടിയത്. ഉയരത്തിൽ നിന്നുള്ള ചട്ടത്തിൽ കാലിന് പരിക്ക് പറ്റിയ പൂച്ചയെ അനിമൽ റെസ്ക്യൂ ടീം പിടികൂടി ചികിത്സയ്ക്കായി കൊണ്ടുപോയി.

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'