മിഥില മോഹൻ കൊലക്കേസ്: 20 വർഷം പഴക്കമുള്ള കേസിൽ അപ്രതീക്ഷിത വിധി, പ്രതിയെ സി ബി ഐ കോടതി വിചാരണ കൂടാതെ വെറുതെ വിട്ടു

Published : Oct 31, 2026, 04:14 PM IST
KANNAN

Synopsis

2006-ൽ കൊച്ചി വെണ്ണലയിൽ അബ്കാരി കരാറുകാരനായ മിഥില മോഹൻ വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ പ്രതിയായ സന്തോഷ് കുമാറിനെ സിബിഐ കോടതി വെറുതെ വിട്ടു.

കൊച്ചി : വെണ്ണലയിൽ അബ്കാരി കരാറുകാരനായിരുന്ന മിഥില മോഹൻ എന്ന വി.എ. മോഹനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സി ബി ഐ കോടതി വെറുതെ വിട്ടു. തൃശ്ശൂർ സ്വദേശി സന്തോഷ് കുമാർ എന്ന കണ്ണനെ ആണ് വിചാരണ കൂടാതെ കോടതി വെറുതെ വിട്ടത്. ഇരുപത് വർഷം പഴക്കമുള്ള കൊലപാതക്കേസിലാണ് പ്രതിയെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയത്.

എറണാകുളം വെണ്ണലയിൽ 2006 ഏപ്രിൽ അഞ്ചിനാണ് സ്പിരിറ്റ് വ്യാപാരിയായിരുന്ന മോഹൻ എന്ന മിഥില മോഹൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. അനധികൃത സ്പിരിറ്റ് വ്യാപാരവുമായി ബന്ധപ്പെട്ട മുൻവൈരാഗ്യത്തെ തുടർന്ന് തമിഴ്നാട്ടിൽ നിന്നുള്ള വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപാതകം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കേരള പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ പിന്നീട് സിബിഐ അന്വേഷണം ഏറ്റെടുത്ത് പ്രതിക്കെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

കേസിൽ ആകെ 117 സാക്ഷികളെയാണ് സിബിഐ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്. സിബിഐ സമർപ്പിച്ച കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിച്ച കോടതി, പ്രതിക്കെതിരെ വിചാരണ തുടരാൻ മതിയായ അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വക്കേറ്റ് എൻ. കെ. ഉണ്ണികൃഷ്ണൻ, എൻ.യു ഹരികൃഷ്ണ, സഈർ അഹമ്മദ് എന്നിവർ ഹാജരായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേരാനല്ലൂർ അപകടം: തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ജയബാലകൃഷ്ണന്റെ കുടുംബം
രാംലീലയിലെ ഇന്ത്യ സഖ്യ മഹാറാലിയിൽ കണ്ടത് കേരളത്തിന്‍റെയും പോരാട്ടം, മുഖ്യമന്ത്രിയും കെസിയും ബേബിയും ഗോവിന്ദനുമടക്കം മുൻനിരയിൽ അണിനിരന്നു