
കൊച്ചി: ലൈഫ് മിഷൻ കേസിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. ലൈഫ് മിഷൻ്റെ തൃശ്ശൂർ ജില്ലാ കോർഡിനേറ്ററേയും വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയേയും ചോദ്യം ചെയുന്നതിനായി കൊച്ചിയിലെ സിബിഐ യൂണിറ്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ്.
ലൈഫ് മിഷൻ പദ്ധതിയുടെ തൃശ്ശൂർ ജില്ലാ കോർഡിനേറ്റർ ബിൻസ് ഡേവിഡ്, വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവരെയാണ് സിബിഐ ചോദ്യം ചെയ്യുന്നത്. ഇന്നലെ വടക്കാഞ്ചേരി നഗരസഭാ ഓഫീസ് റെയ്ഡ് ചെയ്ത സിബിഐ ലൈഫ് മിഷനുമായി ബന്ധപ്പെട്ട നിർണായക ഫയലുകൾ കസ്റ്റഡിയിൽ എടുത്തിരുന്നു.
സിബിഐ എത്തുന്നതിനും രണ്ട് ദിവസം മുൻപേ വടക്കാഞ്ചേരി നഗരസഭാ ഓഫീസിലെത്തിയ സംസ്ഥാന വിജിലൻസ് സംഘം നിർണായകമായ നിരവധി രേഖകൾ കസ്റ്റഡിയിൽ എടുത്തിരുന്നു. ലൈഫ് മിഷനിൽ സംസ്ഥാനം വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam