CBI Raid: കാ‍ര്‍ത്തി ചിദംബരത്തെ തേടി വീണ്ടും സിബിഐ, ഓഫീസുകളിലും വീടുകളിലും റെയ്ഡ് നടത്തി

Published : May 17, 2022, 05:05 PM IST
CBI Raid: കാ‍ര്‍ത്തി ചിദംബരത്തെ തേടി വീണ്ടും സിബിഐ, ഓഫീസുകളിലും വീടുകളിലും റെയ്ഡ് നടത്തി

Synopsis

റെയ്ഡിൽ സിബിഐക്ക് ഒന്നും കണ്ടെത്താനായില്ലെന്ന് ചിദംബരം പ്രതികരിച്ചു. സിബിഐ നടപടി രാഷ്ട്രീയ അധപതനമെന്ന് കോൺഗ്രസ് വിമ‍ർശിച്ചു.   

ദില്ലി/ചെന്നൈ: മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിൻ്റെ (P.Chidambaram) മകൻ കാർത്തി ചിദംബരത്തിൻ്റെ (Karti Chidambaram) വസതികളിലും ഓഫിസുകളിലും ഉൾപ്പെടെ പത്തിടത്ത്  സിബിഐ റെയ്ഡ് (CBI Raid) നടത്തി. ദില്ലി, മുംബൈ, ചെന്നൈ, ഒഡീഷ, കർണാടക, തമിഴ്‌നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലാണ് റെയ്‌ഡ്. റെയ്ഡിൽ സിബിഐക്ക് ഒന്നും കണ്ടെത്താനായില്ലെന്ന് ചിദംബരം പ്രതികരിച്ചു. സിബിഐ നടപടി രാഷ്ട്രീയ അധപതനമെന്ന് കോൺഗ്രസ് വിമ‍ർശിച്ചു. 

കാർത്തി ചിദംബരത്തിന്‍റെ ചെന്നൈയിലെ വീട്ടിലും സിബിഐ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. വിവരം അറിഞ്ഞ് ശ്രീപെരുമ്പത്തൂർ എംഎൽഎ കെ.സെൽവപെരുന്തഗൈ, തമിഴ്നാടിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി  എന്നിവ‍ര്‍ വീട്ടിലേക്ക് എത്തിയെങ്കിലും. കോൺഗ്രസ് നേതാക്കളെ വീടിനുള്ളിൽ കടക്കാൻ സിബിഐ സംഘം അനുവദിച്ചില്ല. കാര്‍ത്തിക്കെതിരെ നടക്കുന്നത് വേട്ടയാടലാണെന്നും അന്വേഷണ സംഘങ്ങളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്നും നേതാക്കൾ പറഞ്ഞു.

കാർത്തി ചിദംബരത്തിന്‍റെ ചെന്നൈയിലെ വീട്ടിലും സിബിഐ റെയ്ഡ് തുടരുകയാണ്. വിവരം അറിഞ്ഞ് ശ്രീപെരുമ്പത്തൂർ എംഎൽഎ കെ.സെൽവപെരുന്തഗൈ, തമിഴ്നാടിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീവെല്ല പ്രസാദ് എന്നിവർ കാർത്തി ചിദംബരത്തിന്‍റെ വീട്ടിലെത്തി. എന്നാൽ കോൺഗ്രസ് നേതാക്കളെ വീടിനുള്ളിൽ കടക്കാൻ സിബിഐ സംഘം അനുവദിച്ചില്ല. കാര്‍ത്തിക്കെി നടക്കുന്നത് വേട്ടയാടലാണെന്നും അന്വേഷണ സംഘങ്ങളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്നും നേതാക്കൾ പറഞ്ഞു.

ന്യൂഡൽഹി: കൈക്കൂലി ആരോപണത്തെ തുടർന്നാണ് കോൺഗ്രസ് എംപിയും പി.ചിദംബരത്തിൻ്റെ മകനുമായ കാർത്തി ചിദംബരത്തിന്റെ വീട്ടിലും ഓഫീസുകളിലും  ഇന്ന് പരിശോധന നടത്തിയത് എന്നാണ് സിബിഐയുടെ വിശദീകരിക്കുന്നത്. 2010-14 കാലയളവിൽ പഞ്ചാബിലെ ഒരു പവർ പ്രോജക്ടിനായി 250 ചൈനീസ് പൗരന്മാരുടെ വിസ പുതുക്കാൻ  കാർത്തി ചിദംബരത്തിന് 50 ലക്ഷം രൂപ കൈക്കൂലിയായി ലഭിച്ചുവെന്നാരോപിച്ച് അന്വേഷണ ഏജൻസി പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചിദംബരത്തിന്റെ pfd 80 ലോധി എസ്റ്റേറ്റ് വസതിയിൽ ഇന്ന് രാവിലെയാണ് സിബിഐ പരിശോധന നടത്തിയത്. സി.ബി.ഐ സംഘം വീട്ടിൽ ഉണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്യുകയും ചില രേഖകൾ കൊണ്ടു പോകുകകയും ചെയ്തു.

"എനിക്ക് കണക്ക് നഷ്ടപ്പെട്ടു, എത്ര തവണ ഇത് സംഭവിച്ചു? സിബിഐ നടത്തിയ റെയ്ഡുകളുടെ എണ്ണവും വിവരവും അറിയാൻ പ്രത്യേകം കണക്ക് സൂക്ഷിക്കേണ്ട അവസ്ഥയാണ്," റെയ്ഡ് നടക്കുന്നതായി വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു.

"ഇന്ന് രാവിലെ, ഒരു സിബിഐ സംഘം ചെന്നൈയിലെ എന്റെ വസതിയിലും ദില്ലിയിലെ എന്റെ ഔദ്യോഗിക വസതിയിലും പരിശോധന നടത്തി. സംഘം എന്നെ ഒരു എഫ്‌ഐആർ കാണിച്ചു, അതിൽ എന്നെ പ്രതിയായി ഉൾപ്പെടുത്തിയിട്ടില്ല. തിരച്ചിൽ സംഘം ഒന്നും കണ്ടെത്തിയില്ല, ഒന്നും പിടിച്ചെടുത്തില്ല. ഞാൻ ഒരു കാര്യം ചൂണ്ടിക്കാണിച്ചേക്കാം.  അവര്‍ റെയ്ഡിന് വന്ന സമയം രസകരമാണ്," ചിദംബരം ട്വീറ്റ് ചെയ്തു.

പിതാവ് പി ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതിന് ഐഎൻഎക്‌സ് മീഡിയയ്ക്ക് ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ബോർഡ് (എഫ്‌ഐപിബി) അനുമതി നൽകിയതുമായി ബന്ധപ്പെട്ട കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ കാർത്തി ചിദംബരത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഐഎൻഎക്‌സ് മീഡിയ കേസ് അന്വേഷിക്കുന്നതിനിടെ, കൈക്കൂലി ആരോപണങ്ങൾ ഉൾപ്പെടുന്ന പുതിയ കേസുമായി ബന്ധപ്പെട്ട രേഖകൾ ഏജൻസി കണ്ടെത്തിയെന്നാണ് സിബിഐ വൃത്തങ്ങൾ പറയുന്നത്.

2017 മെയ് 15 ന് സിബിഐ ഒരു അഴിമതി കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തു. സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക കുറ്റകൃത്യ നിരീക്ഷണ സമിതി പിഎംഎൽഎ (പണം വെളുപ്പിക്കൽ തടയൽ നിയമം) കേസും രജിസ്റ്റർ ചെയ്തു.2018 ഫെബ്രുവരിയിൽ സിബിഐ അറസ്റ്റ് ചെയ്ത കാർത്തി ചിദംബരത്തിന് ഒരു മാസത്തിന് ശേഷം മാർച്ചിൽ ജാമ്യം ലഭിച്ചു. 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം