ജില്ലാ ജ‍‍ഡ്ജി റാങ്കിലുളള ഏഴുപേരെ  ഹൈക്കോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്ത് കൊളീജിയം

Published : Mar 22, 2023, 12:45 PM IST
 ജില്ലാ ജ‍‍ഡ്ജി റാങ്കിലുളള ഏഴുപേരെ  ഹൈക്കോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്ത് കൊളീജിയം

Synopsis

മൂന്ന് അഭിഭാഷകരുടെ പേരുകളും കൊളീജിയത്തിന്‍റെ പരിഗണനയിലുണ്ട്. 

കൊച്ചി: ജില്ലാ ജ‍‍ഡ്ജി റാങ്കിലുളള ഏഴുപേരെ  ഹൈക്കോടതി ജഡ്ജിമാരാക്കുന്നതിന് ശുപാർശ ചെയ്യാൻ കൊളീജിയം തീരുമാനിച്ചു. ഹൈക്കോടതി റജിസ്ട്രാർ ജനറൽ കൃഷ്ണകുമാർ, വിജിലൻസ് റജിസ്ട്രാർ ജയകുമാർ, ഹൈക്കോടതിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വിൻസെന്റ, കൊല്ലം ജില്ലാ ജഡ്ജി എം.ബി സ്നേഹലത, തലശ്ശേരി ജില്ലാ ജഡ്ജി എസ്.ഗിരീഷ്, കാസർഗോഡ് ജില്ലാ ജഡ്ജി കൃഷ്ണകുമാർ, അഡിഷണൽ ജില്ലാ ജഡ്ജി പ്രദീപ് കുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുളളത്. ഇവരിൽ അഞ്ചുപേരുടെ പേരുകൾ ഹൈക്കോടതി കൊളീജിയെ ഏകകണ്ഠമായി അംഗീകരിച്ചു എന്നാണ് വിവരം. മൂന്ന് അഭിഭാഷകരുടെ പേരുകളും കൊളീജിയത്തിന്‍റെ പരിഗണനയിലുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ സംഭവം; മുഖ്യപ്രതി വിഷ്ണു പിടിയില്‍
അജീഷ് ശിവൻറെ ആത്മഹത്യ: അന്വേഷണം ആരംഭിച്ചു, ലോൺ ആപ്പുകളിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ വന്നുവെന്ന് കണ്ടെത്തൽ