താനൂർ കസ്റ്റഡി മരണം: മൂന്ന് വർഷത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ പുറത്ത്; താമിർ ജിഫ്രിയെ പൊലീസ് ചുമന്നുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ

Published : Aug 14, 2026, 01:08 PM IST
Tanur custodial death

Synopsis

താനൂർ കസ്റ്റഡി കൊലപാതകത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. താമിർ ജിഫ്രിയെ പുലർച്ചെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതും തിരിച്ചുകൊണ്ടു പോകുന്നതുമാണ് ദൃശ്യത്തിലുള്ളത്.

മലപ്പുറം: മൂന്നുവർഷം മുൻപ് നടന്ന താനൂർ കസ്റ്റഡി കൊലപാതകത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. താമിർ ജിഫ്രിയെ പുലർച്ചെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതും തിരിച്ചുകൊണ്ടു പോകുന്നതുമാണ് ദൃശ്യത്തിലുള്ളത്. അവശനായ താമിർ ജിഫ്രിയെ പൊലീസ് ചുമന്ന് കൊണ്ടുപോകുന്നതും ദൃശ്യത്തിൽ കാണാം. നിലവിൽ കേസ് അന്വേഷിക്കുന്ന സിബിഐ ആണ് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രിക്ക് ദൃശ്യം നൽകിയത്. 2023 ഓഗസ്റ്റ് ഒന്നിനാണ് ലഹരി കേസിൽ താമിറിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്. അന്ന് പുലർച്ചെ താമിർ ജിഫ്രി മരണപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ണമ്മൂല വിഷ്ണു വധക്കേസ്: നിർണായക വിധിയുമായി നെടുമങ്ങാട് കോടതി; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ