വളര്‍ത്തുനായയെ പുലി പിടിച്ചുകൊണ്ടുപോയി; വീഡിയോ

Published : May 07, 2024, 04:33 PM IST
വളര്‍ത്തുനായയെ പുലി പിടിച്ചുകൊണ്ടുപോയി; വീഡിയോ

Synopsis

ഒരു മണിയോടെ വീടിന് പിറകില്‍ നിന്ന് ശബ്ദം കേട്ട് വീട്ടുകാര്‍ ഇറങ്ങി വന്ന് നോക്കിയെങ്കിലും പുലി ഓടുന്നതാണ് കണ്ടത്. 

കല്‍പറ്റ: അമ്പലവയലില്‍ വളര്‍ത്തുനായയെ വീട്ടുവളപ്പില്‍ നിന്ന് പുലി പിടിച്ചുകൊണ്ടുപോയി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം ലഭിച്ചു. പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. 

അമ്പലവയല്‍ ആറാട്ടുപാറയില്‍ പികെ കേളു എന്നയാളുടെ വീട്ടിലെ വളര്‍ത്തുനായയെ ആണ് പുലി പിടിച്ചുകൊണ്ട് പോയത്. ഒരു മണിയോടെ വീടിന് പിറകില്‍ നിന്ന് ശബ്ദം കേട്ട് വീട്ടുകാര്‍ ഇറങ്ങി വന്ന് നോക്കിയെങ്കിലും പുലി ഓടുന്നതാണ് കണ്ടത്. 

ഇതോടെ അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി പരിശോധിക്കുകയായിരുന്നു. ഇതില്‍ പുലി നായയെ പിടിച്ചുകൊണ്ടുപോകുന്നത് വ്യക്തമായി കാണാം. ശബ്ദമില്ലാതെ പമ്മി എത്തുന്ന പുലി, ഒന്ന് കരയാൻ പോലും  ഇട കൊടുക്കാതെ നായയെ കടിച്ചെടുത്ത് കൊണ്ടോടുകയാണ്. 

വനവാസമേഖല തന്നെയാണിത്. എന്നാല്‍ പുലിയുടെ ആക്രമണം അത്ര സാധാരണമല്ല. വാര്‍ത്തയുടെ വീഡിയോ...

 

Also Read:- ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റയാള്‍ മരിച്ചു

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിന് ഇഡി വരേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യമന്ത്രി, 'നല്ല അന്വേഷണം നടക്കുന്നു'
'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്