
പാലക്കാട്: ചാലിശ്ശേരിയിൽ നടക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും നിർബന്ധിത പണംപിരിവ്. വിഹിതം നൽകാത്തവർ വിശദീകരണം ബോധിപ്പിക്കണമെന്നും സർക്കാർ ഉത്തരവിലുണ്ട്. പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുമ്പോഴാണ് ആഘോഷത്തിനുള്ള പണംപിരിവ്.
കോർപ്പറേഷനുകൾക്ക് 5 ലക്ഷവിം ജില്ലാ പഞ്ചായത്തുകൾ 2 ലക്ഷം നൽകണം. മുൻസിപ്പാലിറ്റിയുടെ വിഹിതം ഒരുലക്ഷത്തി 25,0000. ബ്ലോക്ക് ബഞ്ചായത്ത് എഴുപതിനായിരം. ഗ്രാമപഞ്ചായത്ത് മുപ്പതിനായിരം. ആറ് കോർപ്പറേഷനുകളിൽ നിന്നായി പിരിച്ചെടുക്കുക 30 ലക്ഷം 14 ജില്ലാ പഞ്ചായത്തുകളിൽ നിന്നായി 28 ലക്ഷം.87 മുൻസിപ്പാലിറ്റിയിൽ നിന്നായി ഒരുകോടി എട്ടുലക്ഷത്തി എഴുപത്തി അയ്യായിരം. ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളിൽ നിന്നായി മൂന്ന് കോടി 88 ലക്ഷത്തി എഴുപതിനായിരം.അങ്ങനെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായി ആറ് കോടിയോളം രൂപ നിർബന്ധമായും പിരിച്ചെടുക്കണമെന്നാണ് സർക്കാർ ഉത്തരവ്.
ഇതുകൊണ്ടും തീർന്നില്ല. ആഘോഷത്തിന് എത്തുന്നവർക്കുള്ള താമസ സൌകര്യം ഒരുക്കേണ്ടത് അതാത് തദ്ദേശ സ്ഥാപനങ്ങൾ.പൂർണ ഉത്തരവാദിത്തം സെക്രട്ടറിമാർക്ക്. ഇന്നലെയായിരുന്നു പണം നൽകേണ്ട അവസാന തീയതി.പണം നൽകാത്തവർ ഉടൻ കാരണം ബോധിപ്പിക്കണം എന്നും ഉത്തരവിലുണ്ട്.
ഫെബ്രുവരി 18,19 തീയതികളിൽ തദ്ദേശ മന്ത്രിയുടെ മണ്ഡലമായ തൃത്താലയിലാണ് തദ്ദേശ ദിനാഘോഷം. സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം ഞെരുങ്ങുമ്പോഴാണ്, കോടികൾ ചിലവഴിച്ചുള്ള ഈ ആഘോഷം.
ഇന്ധന സെസിനെതിരെ അലയടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം, കൊച്ചിയിലും പത്തനംതിട്ടയിലും സംഘർഷം