
ദില്ലി: കൊവിഡ് കാരണം നിർത്തി വച്ച സിനിമകളുടേയും സീരിയലുകളുടേയും മറ്റു പരിപാടികളുടേയും ഷൂട്ടിംഗ് പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വേണം ഷൂട്ടിംഗ് തുടങ്ങാനെന്ന് തീരുമാനം അറിയിച്ചു കൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
ഷൂട്ടിംഗ് ലൊക്കേഷനിൽ എല്ലാവരും സാമൂഹിക അകലം പാലിക്കണം. ക്യാമറയ്ക്ക് മുൻപിൽ അഭിനയിക്കുന്നവർ ഒഴികെ ലൊക്കേഷനിലുള്ള എല്ലാവർക്കും മാസ്ക് നിർബന്ധമായിരിക്കും. മേക്കപ്പ് ആർട്ടിസ്റ്റുകളും ഹെയർ സ്റ്റൈലിസ്റ്റുകളും പിപിഇ കിറ്റ് ധരിച്ചു വേണം ജോലി ചെയ്യാൻ. ഷൂട്ടിംഗ് ക്രൂ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം.
ഷൂട്ടിംഗ് സ്ഥലങ്ങളിൽ സാനിറ്റൈസേഷൻ ഉറപ്പാക്കണം. മറ്റു അണുനശീകരണികളും അവിടെ ലഭ്യമായിരിക്കണം. ഒരു കാരണവശാലും ഷൂട്ടിംഗ് സെറ്റിലും പരിസരത്തും ആൾക്കൂട്ടം ഉണ്ടാവുന്ന അവസ്ഥ പാടില്ലെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam