ബാര്‍ കോഴക്കേസ്: ആരെങ്കിലും ആവശ്യപ്പെട്ടാൽ അന്വേഷിക്കാൻ കേന്ദ്ര ഏജൻസി തയ്യാറാകുമെന്ന് വി മുരളീധരൻ

By Web TeamFirst Published Nov 29, 2020, 10:57 AM IST
Highlights

ബാര്‍ കോഴക്കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യം ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലെന്നും വി മുരളീധരൻ 

തിരുവനന്തപുരം: ബാര്‍ കോഴക്കേസിൽ ആവശ്യമെങ്കിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ആരെങ്കിലും അത്തരമൊരു ആവശ്യം ഉന്നയിച്ചാൽ അന്വേഷണത്തിന് തയ്യാറാകും എന്നാൽ ഇത് വരെ അത്തരം ഒരു ആവശ്യം ഉയര്‍ന്ന് വന്നിട്ടില്ലെന്നും വി മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. ബാര്‍ കോഴക്കേസിൽ അടക്കം യുഡിഎഫ് എൽഡിഎഫ് ഒത്തുകളിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന ബിജെപി ആരോപണത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതിരകണം. 

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും കടുത്ത വിമര്‍ശനമാണ് കേന്ദ്രമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. നിയമപരമായി ഇതിനെതിരെ ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ആലോചിച്ച് ചെയ്യുമെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. 

 

click me!