പേവിഷബാധയ്ക്കുള്ള വാക്സീൻ ഗുണനിലവാരം ഉള്ളതു തന്നെ, സ്ഥിരീകരിച്ച് കേന്ദ്ര ഡ്രഗ്‌സ് ലാബ്

Published : Oct 13, 2022, 03:29 PM ISTUpdated : Oct 14, 2022, 10:48 PM IST
പേവിഷബാധയ്ക്കുള്ള വാക്സീൻ ഗുണനിലവാരം ഉള്ളതു തന്നെ, സ്ഥിരീകരിച്ച് കേന്ദ്ര ഡ്രഗ്‌സ് ലാബ്

Synopsis

ആന്റി റാബീസ് വാക്‌സീന്‍ ഗുണനിലവാരമുള്ളതാണെന്ന് നേരത്തെ കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ് സര്‍ട്ടിഫൈ ചെയ്തിരുന്നു. എന്നാൽ വാക്‌സീനെടുത്ത ചിലരില്‍ പേവിഷബാധ മരണം ഉണ്ടായ സാഹചര്യത്തില്‍ പൊതുആശങ്ക പരിഹരിക്കുന്നതിനായാണ് വീണ്ടും പരിശോധനയ്ക്കയച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്‌സീൻ ഗുണനിലവാരമുള്ളതെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്ര ഡ്രഗ്‌സ് ലാബ്.  ആന്റി റാബീസ് വാക്‌സീന്‍ ഗുണനിലവാരമുള്ളതാണെന്ന് നേരത്തെ കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ് സര്‍ട്ടിഫൈ ചെയ്തിരുന്നു. എന്നാൽ വാക്‌സീനെടുത്ത ചിലരില്‍ പേവിഷബാധ മരണം ഉണ്ടായ സാഹചര്യത്തില്‍ പൊതുആശങ്ക പരിഹരിക്കുന്നതിനായാണ് വീണ്ടും പരിശോധനയ്ക്കയച്ചത്. ഈ വാക്‌സീനാണ് കേന്ദ്ര ഡ്രഗ്‌സ് ലാബ് ഗുണനിലവാരമുള്ളതെന്ന് സര്‍ട്ടിഫൈ ചെയ്തത്. കേന്ദ്ര ലാബിലേയ്ക്കയച്ച ഇമ്മുണോഗ്ലോബുലിനും ഗുണനിലവാരമുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആശങ്കകൾ അവസാനിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി.  

സംസ്ഥാനത്തെ പേവിഷബാധ പ്രതിരോധ വാക്‌സീനെ പറ്റി ആശങ്കയുണ്ടായ സാഹചര്യത്തില്‍ വാക്‌സീന്‍ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കത്തെഴുതിയിരുന്നു. വാക്സീൻ സ്വീകരിച്ച 5 പേർ മരിച്ച സാഹചര്യത്തിലായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് രണ്ട് ബാച്ച് ഇമ്മ്യൂണോഗ്ലോബുലിനും ഒരു ബാച്ച് ആന്റി റാബീസ് വാക്‌സീനുമാണ് കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിയില്‍ പരിശോധനയ്ക്കായി അയച്ചത്. പരിശോധനയ്ക്ക് അയച്ചതിന് പിന്നാലെ ഈ ബാച്ചുകളിൽ പെട്ട വാക്സീൽ വിതരണം ചെയ്യരുതെന്ന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിർദേശിച്ചിരുന്നു.
 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം