
മലപ്പുറം: ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി ഓഫീസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമത്തിലും, കോഴിക്കോട് ഓഫീസില്‍ പോലീസ് നടത്തിയ പരിശോധനയിലും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കള്‍ രംഗത്ത്.ഏഷ്യാനെറ്റ് ഉയർത്തിക്കൊണ്ട് വന്നത് സമൂഹത്തിലെ ഏറ്റവും വലിയ വിപത്തായ ലഹരിഭീഷണി.അതിന്‍റെ പേരിൽ വലിയ ആക്രമണം ഉണ്ടായി.മാധ്യമ സ്വാതന്ത്ര്യം വലിയ രീതിയിൽ ഹനിക്കപ്പെട്ടു.ഇതിനെ ജനാധിപത്യ വിശ്വാസികൾ ഒരുമിച്ച് എതിർക്കണം.കേന്ദ്രം ബിബിസിയോട് കാണിച്ച സമീപനം തന്നെ ഇവിടെ കേരളത്തിൽ സിപിഎം എടുത്തുവെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
യഥാർത്ഥത്തിൽ മയക്കുമരുന്നിനു എതിരായ ക്യാമ്പയിൻ പ്രോത്സാഹിപ്പിക്കുക ആയിരുന്നു സർക്കാർ ചെയ്യേണ്ടത്: അതിനു പകരം എന്തെങ്കിലും കാരണം പറഞ്ഞു ക്രിമിനൽ കേസ് എടുത്തത് ശരിയല്ല.അന്വേഷണം അതിരുവിടുന്നത് ശരിയല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു