പ്രളയം: മന്ത്രിമാരുടെ വിദേശയാത്ര തടഞ്ഞ കേന്ദ്ര സർക്കാർ നിലപാട് ശരിയെന്ന് തെളിഞ്ഞു: പി എസ് ശ്രീധരൻ പിള്ള

By Web TeamFirst Published Jun 7, 2019, 12:43 PM IST
Highlights

കേന്ദ്ര സർക്കാർ നിലപാട് ശരിയെന്ന് തെളിഞ്ഞു. മന്ത്രിമാരുടെ വിദേശയാത്ര കേന്ദ്രം തടഞ്ഞതിനെ അഭിനന്ദിക്കണമെന്നും ശ്രീധരൻ പിള്ള

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിലൂടെ എത്ര സഹായം കിട്ടിയെന്ന് ഇതുവരെ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. ഇതിലൂടെ പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മന്ത്രിമാര്‍ വിദേശയാത്ര നടത്താനൊരുങ്ങിയതിനെ കേന്ദ്ര സർക്കാർ  തടഞ്ഞ നിലപാട് ശരിയെന്ന് തെളിഞ്ഞു. മന്ത്രിമാരുടെ വിദേശയാത്ര കേന്ദ്രം തടഞ്ഞതിനെ അഭിനന്ദിക്കണമെന്നും ശ്രീധരൻ പിള്ള തിരുവനന്തപുരത്ത് പറഞ്ഞു

പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രയിലൂടെ സഹായമൊന്നും കിട്ടിയില്ലെന്ന് സര്‍ക്കാര്‍ ഇന്നലെ വിശദമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഗൾഫ് യാത്രയ്ക്കായി മൂന്ന് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപ ചെലവായെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ എംഎഎല്‍എമാര്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് നാലു മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. 

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് ഗള്‍ഫ് മലയാളികളുടെ സഹായം തേടി ഒക്ടോബറിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ അടക്കമുളള രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. മന്ത്രിമാരുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിക്കു മാത്രമായിരുന്നു യാത്രാനുമതി നല്‍കിയത്. 

click me!