കെ റെയിലിന് ബദലായി ഇ ശ്രീധരൻ സമര്‍പ്പിച്ച പദ്ധതി പരിഗണനയില്‍, നിലപാട് കേരളത്തെ അറിയിക്കാമെന്ന് കേന്ദ്രം

Published : Jun 03, 2025, 01:46 PM ISTUpdated : Jun 03, 2025, 03:39 PM IST
കെ റെയിലിന് ബദലായി ഇ ശ്രീധരൻ സമര്‍പ്പിച്ച പദ്ധതി പരിഗണനയില്‍, നിലപാട് കേരളത്തെ അറിയിക്കാമെന്ന്  കേന്ദ്രം

Synopsis

ഇശ്രീധരൻ ദില്ലിയിൽ എത്തി കേന്ദ്രമന്ത്രിയെ കാണും , ശേഷം കേന്ദ്രംകേരളത്തെ നിലപാട് അറിയിക്കും

ദില്ലി: സില്‍വര്‍ലൈന് ബദലായി ഇ ശ്രീധരൻ നിര്‍ദേശിച്ച പദ്ധതി പരിഗണനയിലെന്ന്  കേന്ദ്ര സർക്കാർ. ദില്ലിയിലെത്തി കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട  മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ്  ഇ ശ്രീധരന്‍ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ബദൽ പാത സംബന്ധിച്ച് കേന്ദ്രത്തിന്‍റെ  നിലപാട് അറിയിക്കാൻ കേരളം ആവശ്യപ്പെട്ടു ഇ  ശ്രീധരൻ ദില്ലിയിൽ എത്തി കേന്ദ്രമന്ത്രിയെ കാണും , അതിന് ശേഷം കേന്ദ്രംകേരളത്തെ  കേന്ദ്രം  നിലപാട് അറിയിക്കും. അങ്കമാലി ശബരി റെയിൽപ്പാത യാഥാർഥ്യമാക്കാനും തീരുമാനമായി.കേന്ദ്ര വിദഗ്ദ സംഘം ഇതിനായി കേരളത്തിൽ എത്തും

 

 കേരളത്തിൽ രണ്ട് റെയിൽവേ ലൈനുകൂടി നിർമ്മിക്കാനാണ് ശ്രമമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു മൂന്നും നാലും പാതകളുടെ വികസനം വൈകാതെ സാധ്യമാക്കും, ഇത് യാഥാർത്ഥ്യമായാൽ ചരക്കുനീക്കവും യാത്രാ സൌകര്യവും സുഗമമാകും,ശബരിപാതയടക്കമുള്ള പദ്ധതികൾക്കും, റെയിൽവേ മേൽപാതകൾക്കും അടിപ്പാതകൾക്കും സ്ഥലമേറ്റെടുപ്പിനും സംസ്ഥാനത്തിന്‍റെ  പിന്തുണ തേടിയെന്നും റെയില്‍വേ മന്ത്രി. വ്യക്തമാക്കി

PREV
Read more Articles on
click me!

Recommended Stories

ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു... ഭയം തോന്നുന്നില്ലേ, കുറിപ്പുമായി പി പി ദിവ്യ; നിയമപോരാട്ടം അവസാനിപ്പിക്കരുതെന്ന് പ്രതികരണം
അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിൽ; അപ്പീലിൽ തീരുമാനമെടുത്തിട്ടില്ല, അവൾക്കൊപ്പം നിന്നവരും കടുത്ത നിരാശയിൽ