ഫണ്ട് തന്നില്ലെന്ന് കേരളം, ഫണ്ട് കിട്ടിയെന്ന് അധ്യാപകസംഘടന, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേരളത്തോട് സുപ്രീംകോടതി

Published : Feb 12, 2026, 07:52 PM IST
supreme court of India

Synopsis

സർവ്വ ശിക്ഷ കേരളം പദ്ധതിയിൽ കേരളത്തിനുള്ള ഫണ്ട് നൽകുമെന്ന വാഗ്ദാനം കേന്ദ്രം പാലിച്ചില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

ദില്ലി: സർവ്വ ശിക്ഷ കേരളം പദ്ധതിയിൽ കേരളത്തിനുള്ള ഫണ്ട് നൽകുമെന്ന വാഗ്ദാനം കേന്ദ്രം പാലിച്ചില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാർ ഈ ആരോപണം ഉന്നയിച്ചത്. സർവ്വ ശിക്ഷ കേരളം പദ്ധതിയിൽ കേരളത്തിന് അർഹതപ്പെട്ട പണം ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിസ്റ്റർ ജനറൽ ഐശ്വര്യ ഭട്ടി കഴിഞ്ഞ നവംബറിൽ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ വാഗ്ദഗാനം കേന്ദ്രം പാലിച്ചില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി വി ദിനേശ്, സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ കോടതിയിൽ പറഞ്ഞു.

ഈക്കാര്യം വ്യക്തമാക്കി തിങ്കളാഴ്ച്ചയ്ക്കം സത്യവാങ്മൂലം ഫയൽ ചെയ്യാൻ ജസ്റ്റിസ് ദീപാങ്കർ ഭട്ടാചാര്യ, ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എന്നാൽ കേരളത്തിന് ഫണ്ട് ലഭിച്ചതായി ഇടതുസംഘടനയുടെ ഭാഗമായ കെ.ആർ.ടി.എ അസോസിയേഷൻ വ്യക്തമാക്കി. കോടതി രണ്ടു മാസം സമയം നൽകിയിട്ടും കേരളം സത്യവാങ്മൂലം സമർപ്പിച്ചില്ലെന്നും സംഘടനയ്ക്കായി മുതിർന്ന അഭിഭാഷകൻ രാകേന്ദ് ബസന്ത്, അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ എന്നിവർ പറഞ്ഞു. ഇതോടെ കോടതി സത്യവാങ്മൂലം സമർപ്പിക്കാണൻ നിർദ്ദേശിച്ചത് .കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടുപന്നികളെ കൊല്ലാൻ സ്‌പോര്‍ട്‌സ് ഗണ്‍ ലൈസന്‍സുള്ളവരെ ഉപയോഗപ്പെടുത്തണം, ആവശ്യവുമായി കര്‍ഷക കൂട്ടായ്മകള്‍
'50 വർഷം കഴിഞ്ഞ് സംഭവിക്കാൻ സാധ്യതയുണ്ടായിരുന്ന വികസനമാണ് കിഫ്ബി വഴി ഇപ്പോൾ സാധ്യമാകുന്നത്': കാർഷിക രംഗത്തെ മുന്നേറ്റങ്ങളെ കുറിച്ച് മന്ത്രി പി പ്രസാദ്