
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ കാണിപ്പയ്യൂരിൽ ബൈക്ക് യാത്രികയുടെ മാല പൊട്ടിക്കാൻ ശ്രമം. ചാവക്കാട് ബ്ലാങ്ങാട് സ്വദേശി ലൈസറിന്റെ ഭാര്യയുടെ മാല കവരാനാണ് ശ്രമം നടന്നത്. ലൈസർ ഓടിച്ച ബൈക്കിന് പുറകിൽ ഇരിക്കുകയായിരുന്ന ഭാര്യയുടെ മാല, മറ്റൊരു ബൈക്കിലെത്തിയ മോഷ്ടാവ് പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. എതിർത്തതോടെ മോഷ്ടാവ് ബൈക്കിൽ ശക്തിയായി ചവിട്ടി. ഇതോടെ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. മോഷ്ടാവ് വേഗത്തിൽ ബൈക്കോടിച്ചു പോയി. ലൈസറിന്റെ പരാതിയിൽ കേസെടുത്ത് കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
വീട്ടമ്മയുടെ മാല കവർന്നു
തൃശ്ശൂർ എറിയാട് വീട്ടമ്മയുടെ മാല കവർന്നു. മാടവന ഒഎസ് മില്ലിന് തെക്കുവശം കിഴക്കേചേല വീട്ടിൽ മുംതാസിന്റെ മാലയാണ് കവർന്നത് . ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മുഖത്ത് വെളിച്ചമടിച്ചതിനെ തുടർന്ന് ഉണർന്ന മുംതാസ് മോഷ്ടാവിനെ കണ്ട് നിലവിളിച്ചു. ഇതിനിടെ മാലയുടെ ഒരു ഭാഗം പൊട്ടിച്ചെടുത്ത് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഒന്നേകാൽ പവൻ നഷ്ടപ്പെട്ടതായി മുംതാസ് പറഞ്ഞു.സമീപത്തുള്ള കടമ്പോട്ട് ഐശുവിന്റെ വീട്ടിലും മോഷണശ്രമം നടന്നതായി പരാതി ഉയർന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam