ചമ്പക്കര മാര്‍ക്കറ്റ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും; കര്‍ശന നിയന്ത്രണങ്ങള്‍

Published : Aug 23, 2020, 04:53 PM IST
ചമ്പക്കര മാര്‍ക്കറ്റ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും; കര്‍ശന നിയന്ത്രണങ്ങള്‍

Synopsis

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ മാർക്കറ്റിൽ പൊലീസ് പരിശോധനയുമുണ്ടാകും.  

കൊച്ചി: ചമ്പക്കര മാര്‍ക്കറ്റ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാൻ അനുമതി.  കൊവി‍ഡ് വ്യാപനത്തിന് പിന്നാലെ മുൻകരുതലെന്ന നിലയ്ക്ക് ജൂണ്‍ നാലിനാണ് മാർക്കറ്റ് അടച്ചത്. വാഹനങ്ങളുടെയും ആളുകളുടെയും എണ്ണം ക്രമീകരിക്കാനായി  ടോക്കണ്‍ സംവിധാനം,  ഒരു വശത്ത് കൂടെ മാത്രം പ്രവേശനം തുടങ്ങി കർശന നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ഇനി മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ മാർക്കറ്റിൽ പൊലീസ് പരിശോധനയുമുണ്ടാകും.

അതേ സമയം സമൂഹവ്യാപനമറിയാൻ സംസ്ഥാനത്ത് ഐസിഎംആ‍ർ രണ്ടാംഘട്ട പഠനം തുടങ്ങി. തൃശ്ശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര നിർദേശമനുസരിച്ചുള്ള പഠനം. തിരുവനന്തപുരത്തിനൊപ്പം ചില ജില്ലകളെങ്കിലും സമൂഹവ്യാപനത്തിന്‍റെ വക്കിലാണെന്ന വിലയിരുത്തൽ നില നിൽക്കെയാണ് പഠനം. കേരളത്തിൽ രോഗവ്യാപനം രൂക്ഷമായിരിക്കെ നടക്കുന്ന പഠനം സമൂഹവ്യാപനമറിയുന്നതിൽ നിർണായകമാണ്. മുൻപ് പരിശോധനയോ ചികിത്സയോ നടത്താത്തവർ, സമ്പർക്കത്തിൽ വരാത്തവർ എന്നിവരെ തെരഞ്ഞെടുത്താണ് പരിശോധിക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും
'ആര്‍ജെഡി സ്ഥാനാര്‍ത്ഥികളുടെ കാലുവാരി'; ഇടതു മുന്നണിയിൽ നിന്ന് കാര്യമായ സഹായം ആര്‍ജെഡിക്ക് കിട്ടിയില്ലെന്ന് എംവി ശ്രേയാംസ്‍കുമാര്‍