സെക്കന്‍റിൽ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ; മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് രാവിലെ തുറന്നേക്കും

Published : Dec 19, 2023, 12:12 AM IST
സെക്കന്‍റിൽ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ; മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് രാവിലെ തുറന്നേക്കും

Synopsis

1867 ഘനയടി തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. സെക്കന്‍റിൽ 12200 ഘനയടിയോളം വെള്ളമാണ് ഇപ്പോൾ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ജലനിരപ്പ് 142 അടിയിലേക്കെത്തിയാണ് 2000 ഘനയടി തമിഴ്നാട്ടിലേക്കും ബാക്കി വരുന്നത്  കേരളത്തിലേക്കും തുറന്നു വിടാനാണ് തമിഴ്നാടിന്‍റെ തീരുമാനം.

ചെന്നൈ: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് രാവിലെ പത്തു മണിയോടെ തുറന്നേക്കും. സെക്കന്‍റിൽ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നുവിടുമെന്നാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് പെരിയാർ തീരത്തുളളവർക്ക് ജില്ല ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകി. അതേസമയം പെരിയാറിൽ വെളളം കുറവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അറിയിച്ചിട്ടുണ്ട്. 138 അടക്കു മുകളിലാണ് അണക്കെട്ടിലെ ജലനിരപ്പ്.

1867 ഘനയടി തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. സെക്കന്‍റിൽ 12200 ഘനയടിയോളം വെള്ളമാണ് ഇപ്പോൾ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ജലനിരപ്പ് 142 അടിയിലേക്കെത്തിയാണ് 2000 ഘനയടി തമിഴ്നാട്ടിലേക്കും ബാക്കി വരുന്നത്  കേരളത്തിലേക്കും തുറന്നു വിടാനാണ് തമിഴ്നാടിന്‍റെ തീരുമാനം. കേരളത്തിൽ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്തോട് ചേർന്നുള്ള തമിഴ്നാട് മേഖലയിൽ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം.

അതേസമയം, തെക്കൻ തമിഴ്നാട്ടിൽ ഇന്നലെയും അതിതീവ്ര മഴ തുടർന്നു. മഴക്കെടുതിയിൽ രണ്ട് പേര്‍ മരിച്ചു. തിരുനെൽവേലിയിലും തൂത്തുക്കുടിയിലും ജനജീവിതം സ്തംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിൽ സൈന്യവും സജീവമാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ മൂന്ന് ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി എന്നീ ജില്ലകള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വർഷം ആകെ കിട്ടുന്ന മഴ ഒറ്റ ദിവസം പെയ്തിറങ്ങിയപ്പോൾ ദുരിതക്കായത്തിലായി തിരുനെൽവേലി.

വർഷം പരമാവധി 70 സെന്‍റീ മീറ്റര്‍ മഴ പെയ്യുന്ന തിരുച്ചെന്തൂര്‍, കായൽപട്ടണത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെട്ടത് 95 സെന്‍റി മീറ്റര്‍ മഴയാണ്. തിരുനെൽവേലി ജംഗ്ഷനും റെയിൽവേ സ്റ്റേഷനും കളക്ടറേറ്റും ആശുപത്രികളും നൂറ് കണക്കിന് വീടുകളും വെള്ളത്തിൽ മുങ്ങി. കളക്ടറേറ്റ് ജീവനക്കാരെ ബോട്ടുകളിലാണ് ഇവരെ പുറത്തെത്തിച്ചത്. താമരഭരണി അടക്കം നദികൾ കരകവിഞ്ഞൊഴുകുന്നതും അണക്കെട്ടുകൾ അതിവേഗം നിറയുന്നതും ആശങ്ക ഉയര്‍ത്തി. പ്രസവം അടുത്ത യുവതികളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ വേഗത്തിലാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

എന്തിനെന്ന് പോലും അറിയില്ല! 2 പാവങ്ങളോട് അടിച്ച് പൂസായി ചെയ്ത ക്രൂരത, വെന്ത് മരിച്ചത് നായക്കുട്ടി; അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ
ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും