
കൊച്ചി: കേന്ദ്ര സർക്കാർ അഭിഭാഷക പാനലിൽ ചാണ്ടി ഉമ്മൻ എംഎൽഎ. നാഷണൽ ഹൈവേ അതോറിറ്റി പാനലിലാണ് ചാണ്ടി ഉമ്മന്റെ പേരുള്ളത്. മുൻപ് താൻ പാനലിൽ ഉണ്ടായിരുന്നുവെന്നും പുതുക്കി ഇറക്കിയപ്പോൾ തെറ്റിയതാകാമെന്നുമാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്.
കേന്ദ്ര സർക്കാർ സ്ഥാപനമായ ദേശീയ പാത അതോറിറ്റിയുടെ അഭിഭാഷക പാനൽ കഴിഞ്ഞ ദിവസമാണ് പുതുക്കിയിറക്കിയത്. 63 അംഗ പാനലില്‍ പത്തമ്പൊതാമനായിട്ടാണ് ചാണ്ടി ഉമ്മന്‍ എംഎൽഎയുടെ പേരുള്ളത്. എന്‍ഡിഎ ഭരിക്കുമ്പോൾ കോൺഗ്രസ് നേതാവിന്റെ പേര് എങ്ങനെ പട്ടികയിൽ ഉൾപ്പെട്ടു എന്നതാണ് ഉയരുന്ന ചോദ്യം. കേരള റീജിയണിലെ അഭിഭാഷകർക്കിടയിലാണ് ചാണ്ടി ഉമ്മനും കടന്ന് കൂടിയത്. കേരളത്തിൽ എന്‍എച്ച്എഐയുടെ കേസുകളിൽ ഹാജരാകേണ്ടത് ഈ അഭിഭാഷകരാണ്.
2022 ൽ തന്റെ പേര് പട്ടികയിൽ ഉണ്ടായിരുന്നുവെന്നും വീണ്ടും എങ്ങനെ കടന്നു കൂടി എന്ന് അറിയില്ലെന്നുമാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. ചാണ്ടി ഉമ്മന്റെ പേര് കടന്നു കൂടിയത് ബിജെപി അഭിഭാഷകർക്കിടയിലും ചർച്ചയായി. രമേശ് ചെന്നിത്തലയുടെ പി എ ഹബീബ് ഖാന്റെ പേരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam