
കൊച്ചി: മലങ്കര യാക്കോബായ സഭ പരമാധ്യക്ഷൻ പാത്രിയാർക്കീസ് ബാവയുടെ സന്ദർശനത്തിൻ്റെ നല്ല വശങ്ങളാണ് താൻ കാണുന്നതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. സന്ദർശനത്തോടെ രണ്ടു സഭകളും ചർച്ചയ്ക്ക് തയ്യാറായി. അക്കാര്യത്തിൽ താൻ മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞു. നേരത്തേ ആരും ചർച്ചയ്ക്ക് തയ്യാറായിരുന്നില്ല. അത് ഈ സർക്കാരിന്റെ ധീരമായ ഇടപെടലിൻ്റെ ഫലമാണ്. വി ഡി സതീശന്റെ ധീരമായ നിലപാടാണ്. എല്ലാം സമാധാനത്തോടെ അവസാനിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പത്മജ വേണുഗോപാലിൻ്റെ മടങ്ങിവരവിലും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. തെറ്റു തിരുത്തിയാൽ ആർക്കും പാർട്ടിയിലേക്ക് മടങ്ങിവരാം. ഒത്തിരി പേർ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് മടങ്ങി വരാനിരിക്കുന്നു. എല്ലാവരെയും സ്വാഗതം ചെയ്യണം. അവരെ അഞ്ചു വർഷം പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam