'ഊരാക്കുടുക്കിൽ അകപ്പെട്ട സിപിഎം രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിൽ അതിൽ തെറ്റില്ല': ചാണ്ടി ഉമ്മൻ

Published : May 18, 2024, 03:36 PM ISTUpdated : May 18, 2024, 05:01 PM IST
'ഊരാക്കുടുക്കിൽ അകപ്പെട്ട സിപിഎം രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിൽ അതിൽ തെറ്റില്ല': ചാണ്ടി ഉമ്മൻ

Synopsis

ക്രമസമാധാന പ്രശ്നം ഒഴിവാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അങ്ങനെ ഒരു നീക്കം നടന്നെങ്കിൽ തെറ്റില്ലെന്നും ചാണ്ടി ഉമ്മന്‍

കോട്ടയം: സോളാർ സമരം അവസാനിപ്പിക്കാൻ ചർച്ച നടന്നെങ്കിൽ അതിൽ തെറ്റ് കാണുന്നില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. സോളാർ സമര വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാന പ്രശ്നം ഒഴിവാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അങ്ങനെ ഒരു നീക്കം നടന്നെങ്കിൽ തെറ്റില്ല. ചർച്ച നടന്നോ എന്ന് തനിക്കറിയില്ലെന്നും ഊരാക്കുടുക്കിൽ അകപ്പെട്ട സിപിഎം അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിൽ അതിൽ തെറ്റില്ലന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. 

സോളാറിൽ ചരിത്രത്തിൽ ഇല്ലാത്ത വിധമാണ് ഒരാളെ  തേജോവധം ചെയ്തത്. മുഖ്യമന്ത്രിയെ പുറത്താക്കാൻ ഫ്രഞ്ച് വിപ്ലവം പോലെ സമരം നടന്നുവെന്ന് ചൂണ്ടിക്കാണിച്ച ചാണ്ടി ഉമ്മൻ ചരിത്രപരമായ തെറ്റാണ് ഉണ്ടായതെന്ന് സിപിഎം മനസ്സിലാക്കണമെന്നും അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തോട് ക്ഷമ ചോദിക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. 

 

 

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം