മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വെട്ടിച്ചുരുക്കിയത് നല്ല തീരുമാനം, ജനകീയ മന്ത്രിസഭ നിലവിൽ വരുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

Published : May 16, 2026, 07:50 AM IST
chandy oommen

Synopsis

കോൺഗ്രസിൽ പുറമെ കാണുന്ന പ്രശ്നങ്ങൾ മന്ത്രിസഭാ രൂപീകരണത്തോടെ ഇല്ലാതാകും. ഇപ്പോഴുള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും.

തിരുവനന്തപുരം : സംസ്ഥാനത്ത് യുഡിഎഫിന്റെ ഒരു നല്ല മന്ത്രിസഭ പ്രതീക്ഷിക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ജനകീയ മന്ത്രിസഭയായിരിക്കും നിലവിൽ വരികയെന്നും വാഗ്ദാനങ്ങളെല്ലാം നടപ്പാക്കുമെന്നും ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കോൺഗ്രസിൽ പുറമെ കാണുന്ന പ്രശ്നങ്ങൾ മന്ത്രിസഭാ രൂപീകരണത്തോടെ ഇല്ലാതാകും. ഇപ്പോഴുള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്കുള്ള പരിഭവം പരിഹരിക്കും. ജനാധിപത്യ മര്യാദ അനുസരിച്ചാകും മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്ന വിഡി സതീശൻ പ്രവർത്തിക്കുകയുള്ളു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വെട്ടിച്ചുരുക്കിയത് നല്ല തീരുമാനമാണെന്നും ഉത്തരവാദിത്തം പാലിച്ചില്ലെങ്കിൽ ഇടത് സർക്കാരിന്റെ അവസ്ഥ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ധൂർത്തില്ലാതെ ഭരണം തുടങ്ങാൻ വി ഡി സതീശൻ; 'ക്ലിഫ് ഹൗസിലും മോടി വേണ്ട', വൻ തുക ചെലവിൽ മോടി പിടിപ്പിക്കേണ്ടെന്ന് നിർദ്ദേശം
'പ്രിയ സുഹൃത്ത് രാഹുൽ മാങ്കൂട്ടത്തിൽ...' പി കെ ഫിറോസ് പങ്കുവച്ച ഫോട്ടോയ്ക്ക് രൂക്ഷവിമർശനം; 'ഇതു വെളുപ്പിക്കലാണ്, വല്ലാത്ത തൊലിക്കട്ടി തന്നെ'