
തിരുവനന്തപുരം: സംസ്ഥാനത്ത് കീം ഫോർമുല മാറ്റവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലും സംശയങ്ങൾ ഉയർന്നിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മാസം 30ന് നടന്ന കാബിനറ്റിൽ ചിലമന്ത്രിമാർ സംശയം ഉയർത്തിയതായാണ് പുറത്തുവരുന്ന വിവരം. പുതിയ മാറ്റം ഈ വർഷം വേണോ എന്ന സംശയം ചില മന്ത്രിമാർ ഉയർത്തിയിരുന്നു. പൊതു താല്പര്യതിന്റെ പേരിൽ ഒടുവിൽ നടപ്പാക്കുകയായിരുന്നു. കീം വിദ്യാർത്ഥികളെ കുഴപ്പത്തിലാക്കിയത് സർക്കാരിന്റെ ധൃതി പിടിച്ച നടപടിയാണ്. കോടതി അപ്പീൽ തള്ളിയതോടെ സർക്കാർ കയ്യൊഴിഞ്ഞു.
അതേസമയം, പുതിയ റാങ്ക് ലിസ്റ്റിനെതിരെ പരാതികളുടെ പ്രളയമാണ്. കേരള സിലബസ് വിദ്യാർഥികൾ പിന്നിൽ പോയതാണ് കാരണം. പരാതി ഉയർന്ന ലിസ്റ്റുമായി സർക്കാർ മുന്നോട്ട് പോകാനാണ് തീരുമാനം. അതിനിടെ, ഉടൻ ഓപ്‌ഷൻ ക്ഷണിക്കും.