ശവസംസ്കാര പ്രോട്ടോക്കോളിൽ മാറ്റം, മൃതദേഹം നിശ്ചിത സമയം വീട്ടിൽ വയ്ക്കാം

By Web TeamFirst Published Jun 29, 2021, 6:49 PM IST
Highlights

മഹാമാരിയിൽ സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഉറ്റവർ മരണപ്പെടുമ്പോൾ മൃതദേഹം കാണാൻ കഴിയുന്നില്ല എന്നത്...

തിരുവനന്തപുരം: ശവസംസ്കാര ചടങ്ങുകളിലെ പ്രോട്ടോക്കോളിൽ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി. മൃതശരീരം നിശ്ചിത സമയംവീട്ടിൽ കൊണ്ടുപോകാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഒരു മണിക്കൂറിൽ താഴെ വീട്ടിൽ വയ്ക്കാം. ചുരുങ്ങിയ രീതിയിൽ മതാചാര ചടങ്ങിനും അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മഹാമാരിയിൽ സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഉറ്റവർ മരണപ്പെടുമ്പോൾ മൃതദേഹം കാണാൻ കഴിയുന്നില്ല എന്നത്. മൃതദേഹം ബന്ധുക്കൾക്ക് കാണാനും മതാചാരാ ചടങ്ങുകൾ നടത്താനും അനുവദിക്കും. മരിച്ചവരുടെ ബന്ധുക്കളുടെ മാനസ്സിക സമ്മർദ്ദം ലഘൂകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവർ എടുത്ത വായ്പയിന്മേൽ ഉള്ള ജപ്തി നടപടി നിർത്തി വെക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!