യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദക്ഷിണ റെയിൽവേയുടെ അറിയിപ്പ്: ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, വഴിതിരിച്ചുവിട്ടു; അറിയേണ്ടതെല്ലാം

Published : Mar 11, 2026, 08:17 PM IST
Thiruvananthapuram railway stataion

Synopsis

തിരുവനന്തപുരം ഡിവിഷനിലെ അറ്റകുറ്റപ്പണികൾ കാരണം ദക്ഷിണ റെയിൽവേ ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ചെന്നൈ, ഗുരുവായൂർ എന്നിവിടങ്ങളിലേക്കുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റു ചിലത് ആലപ്പുഴ വഴി തിരിച്ചുവിടുകയും ചെയ്യും. യാത്രക്കാർ ശ്രദ്ധിക്കേണ്ട മാറ്റങ്ങളുടെ പൂർണ്ണവിവരങ്ങൾ ഇതിൽ നൽകുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ ഈ മാസം നടക്കുന്ന അറ്റകുറ്റപ്പണികൾ കാരണം ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഇതിൻ്റെ ഭാഗമായി ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ചില ട്രെയിനുകൾ വഴിതിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാർ ശ്രദ്ധിക്കേണ്ട മാറ്റങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

  • ട്രെയിൻ നമ്പർ 12695 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്:മാർച്ച് 13-ന് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയത്തിനും തിരുവനന്തപുരത്തിനും ഇടയിലുള്ള സർവീസ് റദ്ദാക്കി
  • ട്രെയിൻ നമ്പർ 12696 തിരുവനന്തപുരം സെൻട്രൽ - ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്: മാർച്ച് 14-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ തിരുവനന്തപുരത്തിനും കോട്ടയത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിൻ കോട്ടയത്ത് നിന്ന് നിശ്ചയിച്ച സമയമായ രാത്രി 08.05-ന് യാത്ര ആരംഭിക്കും.
  • ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്മൂർ - ഗുരുവായൂർ എക്സ്പ്രസ്: മാർച്ച് 12-ന് ചെന്നൈ എഗ്മൂറിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നാഗർകോവിൽ ടൗണിൽ യാത്ര അവസാനിപ്പിക്കും. നാഗർകോവിൽ ടൗണിനും ഗുരുവായൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി..
  • ട്രെയിൻ നമ്പർ 16128 ഗുരുവായൂർ - ചെന്നൈ എഗ്മൂർ എക്സ്പ്രസ്: 2026 മാർച്ച് 13-ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ ഗുരുവായൂരിനും നാഗർകോവിൽ ടൗണിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിൻ നാഗർകോവിൽ ടൗണിൽ നിന്ന് രാവിലെ 06.33-ന് യാത്ര തുടങ്ങും

വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ

  • ട്രെയിൻ നമ്പർ 12624 തിരുവനന്തപുരം സെൻട്രൽ - ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്: മാർച്ച് 14-ന് പുറപ്പെടേണ്ട ഈ ട്രെയിൻ ആലപ്പുഴ വഴി വഴിതിരിച്ചുവിടും. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഉണ്ടായിരിക്കില്ല. പകരം ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കും.
  • ട്രെയിൻ നമ്പർ 22503 കന്യാകുമാരി - ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ്: 2026 മാർച്ച് 14-ന് പുറപ്പെടേണ്ട ഈ ട്രെയിൻ ആലപ്പുഴ വഴി തിരിച്ചുവിടും. ചെങ്ങന്നൂർ, കോട്ടയം സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പ്രണയ സാഫല്യത്തിന് കേരളത്തിന് നന്ദി’; വിവാഹ ശേഷം മൊണാലിസയുടെ ആദ്യ പ്രതികരണം
'അത് കേരളം തന്നെയെന്ന് അവർക്ക് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു'; മൊണാലിസയുടെ വിവാഹത്തിൽ പ്രതികരിച്ച് സിപിഎം നേതാവ്