സുബൈർ കൊലക്കേസ്: കുറ്റപത്രം സമർപ്പിച്ചു, പ്രതികളെല്ലാം ബിജെപി -ആർഎസ്എസ് പ്രവർത്തകർ 

By Web TeamFirst Published Jul 11, 2022, 3:36 PM IST
Highlights

എല്ലാവരും പൊലീസിന്റെ പിടിയിലായി. ഏപ്രിൽ 15 ന് നടന്ന കൊലപാതകത്തിൽ 81 മത്തെ ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

പാലക്കാട് : പാലക്കാട്ടെ എസ്ഡിപിഐ നേതാവ് സുബൈർ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ബിജെപി നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ വിരോധത്തിലാണ് എസ് ഡിപിഐ പ്രവർത്തകൻ സുബൈറിനെ  കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. ഒമ്പത് പ്രതികളാണ് കേസിലുള്ളത്. എല്ലാവരും ബിജെപി -ആർഎസ്എസ് പ്രവർത്തകരാണ്. എല്ലാവരും പൊലീസിന്റെ പിടിയിലായി. ഏപ്രിൽ 15 ന് നടന്ന കൊലപാതകത്തിൽ 81 -മത്തെ ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. അഞ്ച് സ്ഥലങ്ങളിൽ വെച്ചാണ് സുബൈർ കൊലക്കേസിലെ ഗൂഢാലോചന നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ ആകെ 167 സാക്ഷികളാണുള്ളത്. സിസിടിവി, മൊബൈൽ ഫോൺ ഉൾപ്പെടെ 208 രേഖകൾ അന്വേഷണ സംഘം തെളിവായി ഹാജരാക്കി.

ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല, ജയിൽ ചാടിയത് മക്കളെ കാണാനെന്ന് കൊലക്കേസ് പ്രതി,സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും

കോട്ടയം : കോട്ടയം ജില്ലാ ജയിലില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച് പിടിയിലായ കൊലക്കേസ് പ്രതി ബിനുമോനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് ജയില്‍ മാറ്റം. ജയില്‍ ചാട്ടത്തിന് പ്രത്യേക കേസും ബിനുമോനെതിരെ ചുമത്തിയിട്ടുണ്ട്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. ഇതിന് പിന്നാലെയാണ് വിയ്യൂര്‍ ജയിലേക്ക് ബിനുമോനെ മാറ്റാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചത്. ജയില്‍ ചാടാന്‍ ശ്രമിക്കുന്ന പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നാണ് ചട്ടം. 

യുവാവിനെ കൊന്ന് മൃതദേഹം പൊലീസ് സ്റ്റേഷനു മുന്നില്‍ ഉപേക്ഷിച്ച കേസിലെ പ്രതിയായ ബിനുമോന്‍ ഇന്നലെ പുലര്‍ച്ചെയാണ് കോട്ടയം ജില്ലാ ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്. രാത്രിയോടെ ബിനുമോനെ വീടിനു പരിസരത്തു നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജയിൽ ചാടിയ കൊലക്കേസ് പ്രതി വീട്ടിലെത്തി, നാട്ടുകാർ കണ്ടു; രക്ഷപ്പെട്ട് ഓടിയ പ്രതിയെ ഓടിച്ചിട്ട് പിടിച്ചു

ജയിലില്‍ ശാന്തശീലനായി കാണപ്പെട്ടിരുന്ന ബിനുമോന്‍ ജയില്‍ ചാടിയത് ജയില്‍ ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചിരുന്നു. മക്കളെ കാണാനാവാത്തതിന്‍റെ വിഷമത്തിലാണ് ജയില്‍ ചാടിയത് എന്നാണ് ബിനുമോന്‍ പൊലീസിന് നല്‍കിയ മൊഴി. പത്താം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന മകനും മകളുമാണ് ബിനുവിനുളളത്. ജയില്‍ ചാടുന്നതിന് തലേന്ന് ജയിലിലെ ഫോണില്‍ നിന്ന് മക്കളെ വിളിക്കാന്‍ ബിനുമോന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കിട്ടിയില്ല. ഇതാണ് ജയില്‍ ചാടാനുണ്ടായ പ്രകോപനമെന്ന് ബിനുമോന്‍ പറഞ്ഞു. ബിനുമോന്‍റെ ഭാര്യ വിദേശത്താണ്. ഷാന്‍ എന്ന യുവാവിനെ കൊന്ന കേസിലെ അഞ്ചാം പ്രതിയാണ് ബിനുമോന്‍. കേസിലെ മുഖ്യപ്രതിയായ കുപ്രസിദ്ധ ഗുണ്ട ജോമോനും ഇപ്പോഴുളളത് സെന്‍ട്രല്‍ ജയിലിലാണ്.

യുവാവിനെ പൊലീസ് സ്റ്റേഷനിൽ മുന്നിൽ കൊന്ന് തള്ളിയ കേസിലെ പ്രതി ജയിൽ ചാടി


 

click me!