എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങള്‍ചുമത്തി

Published : May 22, 2024, 10:31 AM ISTUpdated : May 22, 2024, 11:01 AM IST
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങള്‍ചുമത്തി

Synopsis

നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികള്‍

തിരുവനന്തപുരം:എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് എതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്.റനീഷ , സിപ്പി നൂറുദ്ദീൻ എന്നിവരെയാണ് പ്രതി ചേർത്തത്. പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നാണ് കുറ്റപത്രം

യുവതിയെ എം.എല്‍.എ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന് കുറ്റപത്രത്തില്‍ പറയുന്നു.അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 04നായിരുന്നു ഈ സംഭവം. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു. കോവളത്ത് വെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു. എംഎല്‍എ ബലാത്സംഗം ചെയ്തത് അഞ്ച് വര്‍ഷമായി പരിചയമുള്ള യുവതിയെയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമര്‍പ്പിച്ചത്

 

PREV
click me!

Recommended Stories

'സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം, പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമം, മാരീചന്മാരെ തിരിച്ചറിയണം'; കേരള എംപിമാർക്കെതിരെ ധനമന്ത്രി
ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്