പാംബ്ളയിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം 18കാരിയുടേത്; 19 കാരൻ പിടിയിൽ, ക്രൂരകൊലപാതകമെന്ന് പൊലീസ്

Published : Oct 16, 2026, 12:17 PM IST
idukki pambla murder

Synopsis

ഇവരുടെ ആൺസുഹൃത്തും ഇടുക്കി വട്ടപ്പാറ സ്വദേശിയുമായ 19കാരൻ നിഷാന്തിനെ പൊലീസ് പിടികൂടി. വിവാഹത്തെച്ചൊല്ലിയുളള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഷാന്തിൻ്റെ മൊഴി.

ഇടുക്കി: ഇടുക്കി പാംബ്ള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ക്രൂരകൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയായ 18 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ആൺസുഹൃത്തും ഇടുക്കി വട്ടപ്പാറ സ്വദേശിയുമായ 19കാരൻ നിഷാന്തിനെ പൊലീസ് പിടികൂടി. വിവാഹത്തെച്ചൊല്ലിയുളള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഷാന്തിൻ്റെ മൊഴി.

ഞെട്ടിക്കുന്ന ക്രൂര കൊലപാതകത്തിൻ്റെ ചുരുളഴിയുകയാണ്. ബുധനാഴ്ചയാണ് പാംബ്ള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ പെൺകുട്ടിയുടെതെന്ന് തോന്നിക്കുന്ന മൃതദേഹം കരിമണൽ പൊലീസ് കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 48 മണിക്കൂറിനകം പ്രതിയായ 19 കാരൻ പിടിയിലാവുന്നത്. സംഭവമിങ്ങിനെ, ബോഡിനായ്ക്കന്നൂർ സ്വദേശിയായ പെൺകുട്ടിയും ഇടുക്കി വട്ടപ്പാറ സ്വദേശിയായ നിഷാന്തും നേരത്തെ ഒരുമിച്ച് പഠിച്ചവരാണ്. ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നു.

അടുത്തിടെയായി പെൺകുട്ടിക്ക് മറ്റാരോടോ അടുപ്പമുണ്ടെന്ന സംശയമാണ് പ്രശ്നങ്ങൾക്ക് തുടക്കം. വിവാഹം കഴിക്കാനെന്ന പേരിൽ ഈ മാസം 11ന് പെൺകുട്ടിയെ പൂപ്പാറയിലേക്ക് വിളിച്ചുവരുത്തി. ചർച്ചകൾക്കിടെ വഴക്കായി. പിന്നീട് നിഷാന്തിൻ്റെ ഓട്ടോയിലിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മരണം ഉറപ്പാക്കാൻ തലയിൽ കല്ലുകൊണ്ട് ഇടിച്ചെന്നും നിഷാന്ത് പൊലീസിനോട് സമ്മതിച്ചു. രാത്രി ആളൊഴിഞ്ഞ സമയത്ത് പാംപ്ലയിലെത്തി മൃതദേഹം കത്തിച്ചു.

പെൺകുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ ബോഡിനായ്ക്കന്നൂർ പൊലീസിൽ പരാതി നൽകിയെങ്കിലും അവർ അലംഭാവം കാണിച്ചെന്നാണ് ആരോപണം. പെൺകുട്ടിയുടെ വീട്ടുകാർ ഈ വഴിക്കും അന്വേഷണം നടത്തിയിരുന്നു. ഇതോടെയാണ് നിഷാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. മരിച്ചതാരെന്ന് വ്യക്തതയില്ലാത്തതിനാൽ ഇതുവരെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല. സംഭവം നടന്ന സ്ഥലത്തുൾപ്പെടെ നിഷാന്തിനെയെത്തിച്ച് ഇന്നുതന്നെ തെളിവെടുപ്പ് പൂർത്തിയാക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പ്രിയദർശിനി നഷ്ടമുണ്ടാക്കി, മിനിമം ചാർജ് 20 രൂപയാക്കണം'; സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്
മെസ്സിയുടെ പേരിലെ തട്ടിപ്പ്; സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകളില്ല, മന്ത്രി സഭയിൽ