
തിരുവനന്തപുരം: വിഴിഞ്ഞത്ത് ലഹരി സംഘം ബാർ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു. വിഴിഞ്ഞം മുക്കോലയിലെ ബാറില്‍ രാത്രി പത്തരയോടെ ആയിരുന്നു സംഭവം. ബാറിൽ ബഹളം വെച്ചത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു അക്രമം. ബാറിലെ ഷെഫായ ഷിബുവിനാണ് കയ്യിലും മുഖത്തും കുത്തേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ചൊവ്വര സ്വദേശി ദിനേശിനെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam