
തിരുവനന്തപുരം: സർക്കാരിന്‍റെ നൂറുദിന കർമ്മ പരിപാടികള്‍ മുഖ്യമന്ത്രി വിലയിരുത്തി. ഡിസംബർ 17ന് പ്രഖ്യാപിച്ച പരിപാടി മാർച്ച് 27ന് പൂർത്തിയാക്കും. അമ്പതിനായിരും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു നൂറുദിന കർമ്മ പരിപാടിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. ഇതിനകം 23606 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും പങ്കെടുത്ത യോഗം വിലയിരുത്തി.
വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന 50,000 പട്ടയങ്ങളിൽ 30,000 വിതരണം ചെയ്തു. 19 സ്മാർട്ട് വില്ലേജുകള്‍ പൂർത്തിയായതായും കെ- ഫോണിന്‍റെ ഉദ്ഘാടനം വൈകാതെ നടത്താനും തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നാലും നൂറു ദിന കർമ്മ പരിപാടികള്‍ പൂർത്തിയാക്കാനും ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam