നാർക്കോട്ടിക് ജിഹാദ് ; മുഖ്യമന്ത്രി മത നേതാക്കളുമായി ചർച്ച നടത്തണമെന്ന് യാക്കോബായ സഭ നിരണം ‌ഭദ്രാസനാധിപൻ

By Web TeamFirst Published Sep 14, 2021, 8:18 AM IST
Highlights

നാർക്കോട്ടിക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഉന്നയിക്കുന്നവർ പൊലീസിനെ അറിയിക്കാൻ തയ്യാറാവണമെന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു

പത്തനംതിട്ട: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മത നേതാക്കളുമായി ചർച്ച നടത്തണമെന്ന് യാക്കോബായ സഭ നിരണം  ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. തർക്കം തുടർന്നാൽ ഗുണഫലം അനുഭവിക്കുന്നത് ഫാസിസ്റ്റ് ശക്തികൾ ആയിരിക്കും. എന്നും ഭൂരിപക്ഷ വർഗീയതക്ക് മുന്നിൽ ന്യൂനപക്ഷങ്ങൾ ഇരകളാക്കപ്പെടുന്നു. ന്യൂനപക്ഷങ്ങളെ വിഘടിപ്പിക്കുക എന്നതാണ് സവർണ ഫാസിസ്റ്റുകളുടെ നയമെന്നും അദ്ദേഹം പറഞ്ഞു. 

നാർക്കോട്ടിക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഉന്നയിക്കുന്നവർ പൊലീസിനെ അറിയിക്കാൻ തയ്യാറാവണമെന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!