പുതുക്കിയ ഉത്തര സൂചിക വച്ച് കെമിസ്ട്രി മൂല്യ നിർണയം തുടങ്ങി; 28000പേപ്പറും പുന:പരിശോധിക്കും

Web Desk   | Asianet News
Published : May 04, 2022, 06:21 AM ISTUpdated : May 04, 2022, 09:45 AM IST
പുതുക്കിയ ഉത്തര സൂചിക വച്ച് കെമിസ്ട്രി മൂല്യ നിർണയം തുടങ്ങി; 28000പേപ്പറും പുന:പരിശോധിക്കും

Synopsis

കൂടുതൽ ഉത്തരങ്ങൾ പുതിയ സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉൾപ്പെട്ട വിദഗ്ദ സമിതിയാണ് പുതിയ സൂചിക തയ്യാറാക്കിയത്

തിരുവനന്തപുരം: പുതുക്കിയ ഉത്തര സൂചിക ഉപയോഗിച്ചുള്ള (new answer key)പ്ലസ് 2 (plus two)കെമിസ്ട്രി (chemistry)മൂല്യ നിർണയം(valuation) തുടങ്ങി.കൂടുതൽ ഉത്തരങ്ങൾ പുതിയ സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉൾപ്പെട്ട വിദഗ്ദ സമിതിയാണ് പുതിയ സൂചിക തയ്യാറാക്കിയത്.

നിലവിൽ പരിശോധിച്ച 28, 000 പേപ്പറും പുതിയ ഉത്തരസൂചിക അനുസരിച്ച് വീണ്ടും പരിശോധിക്കും. ഉത്തര സൂചികയിൽ തെറ്റുണ്ടായിരുന്നുവെന്ന് ഇപ്പോൾ പറയുന്നില്ല. ഫല പ്രഖ്യാപനം വരട്ടെ അപ്പോൾ എല്ലാം പറയാം. എല്ലാ കാര്യങ്ങളും പ്രിൻസിപ്പിൽ സെക്രട്ടറി പരിശോധിക്കുന്നുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു 

അധ്യാപകർ ബഹിഷ്കരിച്ചതിനെ തുടർന്ന് 3 ദിവസം മൂല്യനിർണയം സ്തംഭിച്ചിരുന്നു. ഉത്തരസൂചികയിൽ അപാകത ഇല്ലെന്നായിരുന്നു സർക്കാർ ആദ്യം ആവർത്തിച്ചിരുന്നത് എങ്കിലും അധ്യാപകർ പ്രതിഷേധം കടുപ്പിച്ചതോടെയായിരുന്നു പുതുക്കിയ ഉത്തരസൂചിക ഇറക്കാനുള്ള തീരുമാനം ഉണ്ടായത്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കഴിച്ച പാത്രം കഴുകിവച്ച എം എ ബേബിക്ക് പരിഹാസം; എല്ലാ സിപിഎം നേതാക്കളും സ്വന്തം പാത്രം കഴുകുന്നവർ ആണെന്ന് എം വി ജയരാജൻ
പ്രതിമാസം 687 രൂപ പ്രിമിയം, വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ; മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതൽ നടപ്പാക്കുമെന്ന് ധനമന്ത്രി