
കൊച്ചി: എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസിലെ പ്രതി ഋതു ജയന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന വ്യവസ്ഥകളോടെയാണ് ജാമ്യം. അറസ്റ്റിലായി ഒരു വർഷത്തിനുശേഷമാണ് പ്രതിക്ക് ജാമ്യം ലഭിക്കുന്നത്. കഴിഞ്ഞവർഷം ജനുവരി 16നായിരുന്നു എറണാകുളം ചേന്ദമംഗലത്ത് മൂന്നുപേരെ അയൽവാസിയായ ഋതു കൊലപ്പെടുത്തിയത്. മൂന്ന് പേരെയാണ് ഋതു തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്.
ജനുവരി 15 നാണ് ചേന്ദമംഗലത്തെ പെരേപ്പാടം കാട്ടിപറമ്പിൽ വേണു, ഭാര്യ ഉഷ, മകളായ വിനീഷ എന്നിവരെ അയൽവാസിയായ ഋതു ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. പതിനൊന്നും ആറും വയസ്സുള്ള വിനിഷയുടെ മക്കളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം. ബൈക്കിന്റെ ഷോക്ക് അബ്സോർബർ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ഭാര്യയെ ആക്രമിച്ചപ്പോൾ തടുക്കാൻ ശ്രമിച്ച ജിതിനെയും ഇരുമ്പ് വടികൊണ്ട് അടിച്ചു. രണ്ട് ദിവസം മുന്‍പ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ജിതിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതി ഋതു വീട്ടിലേക്ക് പാഞ്ഞെത്തിയത്. കൺമുന്നിൽ കണ്ടവരെയെല്ലാം പ്രതി ഇരുമ്പ് വടി കൊണ്ട് അടിച്ചു. ജിതിൻ മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസ് മാസങ്ങൾ നീണ്ട ചികിത്സയ്ക്കുശേഷമാണ് ആശുപത്രി വിട്ടത്. വേണുവും കുടുംബവും അപകീർത്തിപ്പെടുത്തുന്നതിനാലാണ് കൊലപാതകമെന്നാണ് ഋതു മൊഴി നൽകിയത്. ലഹരിക്കടിമായായ ഋതു ജയൻ അയൽവാസികൾക്കെന്നും പേടിസ്വപ്നമായിരുന്നു. പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതടക്കം ചോദ്യം ചെയ്തതാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam