'എഐക്യാമറ ആരോപണത്തില്‍ ശിഖണ്ഡിയെ മുൻനിർത്തിയല്ല മറുപടി പറയേണ്ടത്,എന്തുകൊണ്ട് മുഖ്യമന്ത്രി മിണ്ടുന്നില്ല? '

Published : May 11, 2023, 11:50 AM ISTUpdated : May 11, 2023, 11:52 AM IST
'എഐക്യാമറ ആരോപണത്തില്‍ ശിഖണ്ഡിയെ മുൻനിർത്തിയല്ല  മറുപടി പറയേണ്ടത്,എന്തുകൊണ്ട് മുഖ്യമന്ത്രി മിണ്ടുന്നില്ല? '

Synopsis

സർക്കാരിനും കെൽട്രോണിനും ഉത്തരം മുട്ടി.അപ്പോള്‍ എസ്ആര്‍ഐടിയെ ഇറക്കി.മറുപടി പറയേണ്ടത് സർക്കാരാണ്.കേസ് കൊടുക്കുമെന്ന എസ്ആര്‍ഐടി ഭീഷണി.സ്വാഗതം ചെയ്യുന്നു.കോടികളുടെ ഇടപാട് അതിലൂടെ കോടതിക്ക് മുന്നിൽ എത്തിക്കാൻ കഴിയുമെന്നും രമേശ് ചെന്നിത്തല

കോഴിക്കോട് :എഐക്യാമറ ആരോപണത്തില്‍ ശിഖണ്ഡിയെ മുൻനിർത്തിയല്ല പിണറായി  മറുപടി പറയേണ്ടതെന്ന് രമേശ് ചെന്നിത്തല,എന്തുകൊണ്ട് മുഖ്യമന്ത്രി മിണ്ടുന്നില്ല.ഒരു ആരോപണത്തിനും സർക്കാര്‍ മറുപടി പറഞ്ഞില്ല.എസ്ആര്‍ഐടിയെ കൊണ്ട് പറയിച്ചു.അവര്‍ തന്നെയും ഏഷ്യാനെററ് ന്യൂസിനേയും  ഉൾപ്പെടെ ഭീഷണിപെടുത്തുന്നു.  എസ്ആര്‍ഐടിയുടെ മറുപടി ദുർബലമാണ്.സർക്കാരിനും കെൽട്രോണിനും ഉത്തരംമുട്ടി.അപ്പോള്‍ എസ്ആര്‍ഐടിയെ  ഇറക്കി.മറുപടി പറയേണ്ടത് സർക്കരാണ്.രേഖകൾ വെച്ച് ഏപ്രിൽ 20 ന് ആദ്യം ആരോപണം ഉന്നയിച്ചു.ഒരു മറുപടിയും ഇതുവരെ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല.ശിഖണ്ഡിയെ മുൻനിർത്തിയല്ല പിണറായി മറുപടി പറയേണ്ടത്.രാംജിത് , സുരേന്ദ്ര ബാബു അവരെ എല്ലാം എല്ലാവർക്കും അറിയാം.

കേസ് കൊടുക്കുമെന്ന എസ്ആര്‍ഐടി ഭീഷണി.സ്വാഗതം ചെയ്യുന്നു.കോടികളുടെ ഇടപാട് അതിലൂടെ കോടതിക്ക് മുന്നിൽ എത്തിക്കാൻ കഴിയും.കടലാസ് കമ്പനികൾക്ക് കാശ് ഉണ്ടാക്കാൻ ,നോക്ക് കൂലി വാങ്ങല്‍ മാത്രം ആണ് എസ്ആര്‍ഐടിയുടെ പണി.അല്ലാതെ ഒരു നിക്ഷേപം കേരളത്തിൽ നടത്തുന്നില്ല.എന്ത് കൊണ്ട് മുഖ്മന്ത്രി മിണ്ടുന്നില്ല.എം വി ഗോവിന്ദൻ അല്ല മറുപടി പറയേണ്ടത്.എസ്ആര്‍ഐടി  പറഞ്ഞത് ശുദ്ധ കളവാണ്.രേഖകൾ താൻ പുറത്ത് വിട്ടതാണ്.പരസ്പരം ബിസിനസ്സ് ബന്ധം ഉളളവർ ഒത്തുകളിക്കുന്നത് നിയമവിരുദ്ധമാണ് . കേസ് എടുക്കാം.അങ്ങനെ ഒത്തു കളിച്ചു.അക്ഷരക്ക് യോഗ്യത ഇല്ല.അത് കൊണ്ട് തന്നെ ടെൻഡർ അസാധു ആകും.എസ്ആര്‍ഐടിക്കും യോഗ്യത ഇല്ല. പ്രസാഡിയോക്ക്  എല്ലാം കിട്ടാൻ വേണ്ടി ടെൻഡർ അടക്കം രൂപപ്പെടുത്തുകയായിരുന്നു.ക്യാബിനറ്റ് രേഖകൾ അടക്കം ഇത് വ്യക്തമാക്കുന്നു.നിയമ വിരുദ്ധ കാര്യങ്ങള്‍ ക്യാബിനറ്റ്  അംഗീകരിച്ചു.അത് മുഖ്യമന്ത്രിയുടെ താല്പര്യമായിരുന്നു.മുഖ്യമന്ത്രിയുടെ ബന്ധുവിന് കാശു ഉണ്ടാക്കാൻ ഉള്ള പദ്ധതി ആണ്.അതാണ് മുഖ്യമന്ത്രി മിണ്ടാത്തതെന്നും ചെന്നിത്തല ആരോപിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം, എംടിയെ കുറിച്ചല്ല'; പുസ്തകം വായിക്കാതെയാണ് വിമര്‍ശനമെന്ന് ദീദി ദാമോദരൻ
മുരാരി ബാബു ജയിൽ പുറത്തേക്ക്; ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽ മോചിതനാകുന്ന ആദ്യ പ്രതി