രാഹുല്‍ഗാന്ധിക്കെതിരായ മോശം പരാമർശത്തോടൊപ്പമുള്ള കൊഞ്ഞനംകുത്തൽ ആരോചകമായിപ്പോയി,പിണറായിക്ക് ഇതെന്ത് സംഭവിച്ചു?

Published : Apr 19, 2024, 04:06 PM IST
രാഹുല്‍ഗാന്ധിക്കെതിരായ മോശം പരാമർശത്തോടൊപ്പമുള്ള കൊഞ്ഞനംകുത്തൽ ആരോചകമായിപ്പോയി,പിണറായിക്ക് ഇതെന്ത് സംഭവിച്ചു?

Synopsis

മോദിയെ സുഖിപ്പിക്കാൻ പിണറായി തരം താഴുന്നു,രാഹുൽഗാന്ധിക്കെതിരായ മോശം പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം:രാഹുൽ ഗാന്ധിക്കെതിരെ  മോശം പരാമർശം നടത്തിയ പിണറായി വിജയൻ അത് പിൻവലിച്ച് മാപ്പ് പറയണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.മോദിയെ സുഖിപ്പിക്കാൻ പിണറായി ഇത്രത്തോളം തരം താഴാൻ പാടില്ലായിരുന്നു.    മോശം പരാമർശത്തോടൊപ്പമുള്ള കൊഞ്ഞനം കുത്തൽ ആരോചകമായിപ്പോയി. പിണറായിക്ക് ഇത് എന്ത് സംഭവിച്ചു ?രാഹുൽ ഗാന്ധിക്കെതിരെ പിണറായി വിജയൻ നടത്തിയ അധിക്ഷേപം  മാപ്പ് ആർഹിക്കാത്ത കുറ്റമാണ് ഇതിന് മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞ് ബി ജെ പി യുടേയും മോദിയുടെയും കൈയ്യടി നേടാൻ ശ്രമിക്കുന്ന പിണറായി താൻ ഇരിക്കുന്ന പദവിയെ മറക്കരുതായിരുന്നു.   വളരെ ആരോചകവും വിചിത്രവുമായിരുന്ന കളിയാക്കൽ പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു

നിങ്ങളുടെ മുത്തശ്ശി ഞങ്ങളെ ജയിലിലിട്ടിട്ടുണ്ട്, വിരട്ടാൻ നോക്കണ്ട; രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് പിണറായി

പിണറായിക്കെതിരെ രാഹുൽ ഗാന്ധി, രാഹുലിനെതിരെ പിണറായി; പോർവിളി പരാമർശങ്ങൾ ദേശീയ തലത്തിൽ ചർച്ചയാക്കി മോദി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​​ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ കേസെടുക്കില്ല; ഭാര്യ നേരിട്ട് പരാതി നൽകിയാൽ അന്വേഷിക്കുമെന്ന് പൊലീസ്, വിശദ റിപ്പോർട്ട് നൽകി ഇൻ്റലിജൻസ്
തുടക്കം തന്നെ കളറാക്കാൻ ബിജെപി, എത്തുന്നത് പ്രധാനമന്ത്രി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം, കൊച്ചിയിൽ മോദിയുടെ റോഡ് ഷോയും