മാണി സി കാപ്പനെതിരായ ചെക്ക് കേസ്; ജീവന് ഭീഷണിയെന്ന് പരാതിക്കാരനായ വ്യവസായി ദിനേശ് മേനോൻ, നിയമ നടപടിയുമായി മുന്നോട്ട്

Published : Sep 09, 2026, 07:45 AM ISTUpdated : Sep 09, 2026, 08:16 AM IST
dinesh menon

Synopsis

ചെക്ക് കേസിൽ മാണി സി കാപ്പനെതിരെ നിയമ നടപടിയുമായി മുന്നോട്ടെന്ന് പരാതിക്കാരനായ വ്യവസായി ദിനേശ് മേനോൻ. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകുമെന്നും ആഭ്യന്തരമന്ത്രിയെയും കാണുമെന്നും ദിനേശ് മേനോൻ

തിരുവനന്തപുരം: ചെക്ക് കേസിൽ മാണി സി കാപ്പനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് പരാതിക്കാരനായ വ്യവസായി ദിനേശ് മേനോൻ. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകുമെന്നും ആഭ്യന്തരമന്ത്രിയെയും കാണുമെന്നും ദിനേശ് മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തൻ്റെ ജീവന് ഭീഷണിയുണ്ടെന്നും ദിനേശ് മേനോൻ പറയുന്നു.

തന്നെ തട്ടിക്കളയുമെന്ന് മാണി സി കാപ്പൻ ഭീഷണിപ്പെടുത്തി. മാണി സി കാപ്പൻ എംഎൽഎ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. ആഭ്യന്തര മന്ത്രിയെയും സ്പീക്കറെയും നേരിൽ കാണും. ക്രിമിനൽ കേസ് നടപടികളും തുടരുമെന്നും ദിനേശ് മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 16 വർഷമായി താൻ കേസിൻ്റെ പിറകെയാണ്. താൻ രാഷ്ട്രീയത്തിലുള്ള ആളല്ല. അദ്ദേഹത്തിന് എന്തെങ്കിലും ലക്ഷ്യം ഉണ്ടാവണം. കേസ് വന്നയുടനെ തന്നെ രാജി വെക്കുകയാണ് വേണ്ടിയിരുന്നതെന്നും ദിനേശ് മേനോൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായിക്കെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശ: സംസ്ഥാന സർക്കാർ കേസ് എടുത്താൽ വൻ പ്രതിഷേധമുയർത്താൻ സിപിഎം
ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകളിൽ നടപടികൾ വൈകുന്നു; സംസ്ഥാനത്ത് എംപി, എംഎൽഎമാർക്കെതിരെ തീർപ്പാകാതെ 652 ക്രിമിനൽ കേസുകൾ