ചേർപ്പ് സദാചാരക്കൊലപാതകം: രണ്ട് പേർ കൂടി പിടിയിൽ, അറസ്റ്റിലായത് കോയമ്പത്തൂരിൽ വച്ച്

Published : Mar 25, 2023, 07:33 PM IST
ചേർപ്പ് സദാചാരക്കൊലപാതകം: രണ്ട് പേർ കൂടി പിടിയിൽ, അറസ്റ്റിലായത് കോയമ്പത്തൂരിൽ വച്ച്

Synopsis

കോയമ്പത്തൂർ ഗാന്ധിപുരം കോർപ്പറേഷൻ ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതികളെ പിടികൂടിയത്

തൃശൂർ : ചേർപ്പിലെ സദാചാരക്കൊലക്കേസിൽ രണ്ട് പേർ കൂടി പിടിയിൽ. വിഷ്ണു, വിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂർ ഗാന്ധിപുരം കോർപ്പറേഷൻ ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ എട്ട് പേർ പൊലീസ് പിടിയിലായി. ഇന്നലെ പ്രതികളിലൊരാളായ അഭിലാഷിനെ പിടികൂടിയിരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടനെ ആയിരുന്നു പിടികൂടിയത്. ചിഞ്ചു, രാഹുൽ, എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞാണ്  ഇപ്പോൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷത്രത്തിന് സമീപത്ത് വച്ചായിരുന്നു സഹറിനെതിരെ ആള്‍ക്കൂട്ട മര്‍ദ്ദനം ഉണ്ടായത്. 32കാരനായ സഹർ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ഇന്നലെ ഉച്ചയ്ക്ക് 11.45ഓടെയാണ് മരിച്ചത്. കഴിഞ്ഞ പതിനെട്ടിന് രാത്രിയാണ് സഹറിന് മര്‍ദ്ദനമേറ്റത്. രാത്രി വൈകി വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ സഹറിനെ പ്രദേശത്തുണ്ടായിരുന്ന യുവാക്കള്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്ത്  മര്‍ദ്ദിക്കുകയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം