കൊവിഡ് വ്യാപനം: ശബരിമലയിൽ തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കരുതെന്ന് സ്വാമി ചിദാനന്ദപുരി

Published : Dec 18, 2020, 12:34 PM IST
കൊവിഡ് വ്യാപനം: ശബരിമലയിൽ തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കരുതെന്ന് സ്വാമി ചിദാനന്ദപുരി

Synopsis

നിയന്ത്രണങ്ങളോടെ ശബരിമലയിലേക്ക് ഭക്തജനങ്ങളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം സർക്കാരും ദേവസ്വം ബോർഡും പുനപരിശോധിക്കണം. 

കോഴിക്കോട്: ശബരിമലയിൽ തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കരുതെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ശബരിമലയിൽ വർധിച്ചു വരുന്ന കൊവിഡ് വ്യാപനം ആശങ്കാജനകമാണെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. 

നിയന്ത്രണങ്ങളോടെ ശബരിമലയിലേക്ക് ഭക്തജനങ്ങളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം സർക്കാരും ദേവസ്വം ബോർഡും പുനപരിശോധിക്കണം. ക്ഷേത്രത്തിലെ പൂജാ കർമങ്ങൾ മുടക്കമില്ലാതെ നടത്തുകയും ഭക്തർക്ക് പ്രവേശനം അനുവദിക്കാതിരിക്കുകയും ചെയ്യണമെന്നും കൊവിഡ് കാലത്തെ മണ്ഡലകാല തീർത്ഥാടനം സംബന്ധിച്ച് സർക്കാർ തീരുമാനം എടുത്തത് തീർത്തും ഏകപക്ഷീയമായിട്ടാണെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ചരിത്രം, പുതിയ വിബി ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു
അലൻ മുൻപും ചിത്രപ്രിയയെ കൊല്ലാൻ ശ്രമം നടത്തി, പെൺകുട്ടിയെ കൊലപ്പെടുത്തിയ കല്ലിന് 22 കിലോ ഭാരം, വേഷം മാറി രക്ഷപ്പെടൽ, കൂടുതൽ വിവരങ്ങൾ പുറത്ത്